|
Loading Weather...
Follow Us:
BREAKING

ദേശീയ ബാലിക ദിനാചരണം

ദേശീയ ബാലിക ദിനാചരണം
നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സോണി സണ്ണി കുട്ടികൾക്ക് വേണ്ടി സുകന്യ സമൃദ്ധി അക്കൗണ്ട് പാസ്ബുക്ക് ഏറ്റു വാങ്ങുന്നു

വൈക്കം: ദേശീയ ബാലിക ദിനാചരണത്തോടനുബന്ധിച്ച് വൈക്കം പോസ്റ്റൽ സബ് ഡിവിഷന്റെ നേതൃത്വത്തിൽ നിർധനരായ 50 പെൺകുട്ടികൾക്ക് സുകന്യ സമൃദ്ധി അക്കൗണ്ട് തുറന്നു.

0:00
/0:42

ജെന്റിൽമാൻ ചിറ്റ്സിന്റെ ചെയർമാൻ ബാബു കേശവൻ ആണ് അക്കൗണ്ട് തുടങ്ങുന്നതിനുള്ള തുക സ്പോൺസർ ചെയ്തത്. വൈക്കം ഹെഡ് പോസ്റ്റ് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ ബാബു കേശവനെ തപാൽ വകുപ്പിന്റെ മൈ സ്റ്റാമ്പ്‌ നൽകി ആദരിച്ചു. വൈക്കം പോസ്റ്റൽ സബ് ഡിവിഷൻ ഇൻസ്പെക്ടർ പി. സുധീപ് അധ്യക്ഷത വഹിച്ചു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സോണി സണ്ണി കുട്ടികൾക്ക് വേണ്ടി പാസ്ബുക്ക് ഏറ്റു വാങ്ങി. വൈക്കം ഹെഡ് പോസ്റ്റ് ഓഫീസ് പോസ്റ്റ് മാസ്റ്റർ ശാലിനി സ്വാഗതം പറഞ്ഞു. പോസ്റ്റ് മാൻ അനിൽ കൃതജ്ഞത രേഖപ്പെടുത്തി. ചടങ്ങിൽ വൈക്കം ഹെഡ് പോസ്റ്റ്‌ ഓഫീസ് ജീവനക്കാരായ സുരേഷ്, സജി എന്നിവർ ആശംസകൾ അറിയിച്ചു. വൈക്കം പോസ്റ്റൽ സബ് ഡിവിഷൻ സ്റ്റാഫുകൾ ആയ വിജയകുമാർ, സീനാമോൾ, അഞ്ചു ബോസ് എന്നിവരുടെ നേതൃത്വം വഹിച്ച ചടങ്ങിൽ മറ്റ് ജീവനക്കാരും പങ്കെടുത്തു.