|
Loading Weather...
Follow Us:
BREAKING

ദേവസം മന്ത്രി വി.എൻ. വാസവൻ രാജിവെക്കുക: കോൺഗ്രസ് മണ്ഡലം കമ്മിറ്റി

ദേവസം മന്ത്രി വി.എൻ. വാസവൻ രാജിവെക്കുക: കോൺഗ്രസ് മണ്ഡലം കമ്മിറ്റി
ദേവസം മന്ത്രി വി.എൻ. വാസവൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുന്നു

വൈക്കം: ശബരിമലയിലെ സ്വർണ്ണ പാളി മോഷണം നടത്തിയ ഇടതുമുന്നണി സർക്കാരിലെ ദേവസ്വം മന്ത്രിയും ദേവസ്വം പ്രസിഡൻ്റും രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് വൈക്കം ടൗണിൽ കോൺഗ്രസ് പ്രവർത്തകർ പന്തംകൊളുത്തി പ്രകടനം നടത്തി. തുടർന്ന് നടന്ന പ്രതിഷേധ സമ്മേളനം മുനിസിപ്പൽ വൈസ് ചെയർമാൻ പി.ടി. സുഭാഷ് ഉദ്ഘാടനം ചെയ്തു. ടൗൺ മണ്ഡലം പ്രസിഡണ്ട് സോണി സണ്ണി അധ്യക്ഷത വഹിച്ച പ്രതിഷേധ സമ്മേളനത്തിൽ മുൻസിപ്പൽ ചെയർപേഴ്സൺ പ്രീത രാജേഷ്, ഇടവട്ടം ജയകുമാർ, കെ.എം. രാജപ്പൻ, എം.ടി. അനിൽകുമാർ, മോഹനൻ നായർ, രേണുക രതീഷ്, പി.ഡി. ബിജിമോൾ, രാധിക ശ്യാം, രാജശ്രീ വേണുഗോപാൽ, എ. ഷാനവാസ്, ഡി. ബാബുരാജ്, സന്തോഷ് ചക്കനാടൻ, ധനഞ്ജയൻ, ടി.കെ. ഹരിഹരൻ, ബിന്ദു ഷാജി, എം.കെ. മഹേഷൻ, അശ്വിൻ രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു