തൊഴിലുറപ്പ് പദ്ധതി തകർക്കുന്നതിനെതിരെ കെ.എസ്.കെ.ടി.യു - എൻ.ആർ.ഇ.ജി മാർച്ച്
വൈക്കം: തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന വി.ബി ഗ്രാം (ജി) പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.കെ.ടി.യു - എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ഏരിയ കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ വൈക്കത്ത് ബി.എസ്.എൻ.എൽ ഓഫീസ് മാർച്ച് നടത്തി. പടിഞ്ഞാറേനടയിൽ നിന്നും ആരംഭിച്ച മാർച്ചിനെ തുടർന്ന് ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ നടന്ന ധർണ്ണ സി.പി.എം വൈക്കം ഏരിയ സെക്രട്ടറി പി. ശശിധരൻ ഉദ്ഘാടനം ചെയ്തു. എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ വൈക്കം ഏരിയ പ്രസിഡന്റ് ഇ.എൻ സാലിമോൻ അദ്ധ്യക്ഷനായി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ, കെ.എസ്.കെ.ടി.യു ഏരിയ പ്രസിഡന്റ് എൻ. സുരേഷ് കുമാർ, ഏരിയ സെക്രട്ടറി ഒ.എം. ഉദയപ്പൻ, കെ.എൻ. നടേശൻ, എം.വൈ. ജയകുമാരി, കവിത റെജി എന്നിവർ സംസാരിച്ചു.
Comments ()