Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കേരള ഹർത്താൽ തലയോലപ്പറമ്പിൽ പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ആന്റണി രാജുവിന് തിരിച്ചടി സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് പ്രദക്ഷിണം ഭക്തി സാന്ദ്രമായി സംസ്ഥാനത്ത് വേനൽ ചൂട് ഉയരുന്നു; ഇന്ന് എട്ടു പേർക്ക് സൂര്യാതപമേറ്റു മക്കാവൂ തത്തയെ കാണാതായി 11 റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ഒറ്റ ദിവസം നടത്തി മാർ സ്ലീവാ മെഡിസിറ്റിക്ക് ചരിത്രനേട്ടം മുങ്ങിമരണങ്ങളുടെ വേദനയിൽ നിന്ന് തുടങ്ങിയ ദൗത്യം; വിരമിച്ച ശേഷവും കരുതലായി ഷാജികുമാർ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം കടുത്ത ചൂടിനെ തുടർന്ന് നാലു മാസം ചെനയുള്ള കറവ പശു ചത്തു വൈക്കത്ത് വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു ആറാട്ടുകുളം ശുചീകരിച്ചതിൽ അപാകതയെന്ന് ആരോപണം: കുളത്തിൽ വാഴ നട്ട് നാട്ടുകാർ പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം ശബരിമല ക്ഷേത്രത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്നു മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് ആക്‌ഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ 28ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍ കേരള ഹർത്താൽ തലയോലപ്പറമ്പിൽ പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ആന്റണി രാജുവിന് തിരിച്ചടി സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് പ്രദക്ഷിണം ഭക്തി സാന്ദ്രമായി സംസ്ഥാനത്ത് വേനൽ ചൂട് ഉയരുന്നു; ഇന്ന് എട്ടു പേർക്ക് സൂര്യാതപമേറ്റു മക്കാവൂ തത്തയെ കാണാതായി 11 റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ഒറ്റ ദിവസം നടത്തി മാർ സ്ലീവാ മെഡിസിറ്റിക്ക് ചരിത്രനേട്ടം മുങ്ങിമരണങ്ങളുടെ വേദനയിൽ നിന്ന് തുടങ്ങിയ ദൗത്യം; വിരമിച്ച ശേഷവും കരുതലായി ഷാജികുമാർ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം കടുത്ത ചൂടിനെ തുടർന്ന് നാലു മാസം ചെനയുള്ള കറവ പശു ചത്തു വൈക്കത്ത് വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു ആറാട്ടുകുളം ശുചീകരിച്ചതിൽ അപാകതയെന്ന് ആരോപണം: കുളത്തിൽ വാഴ നട്ട് നാട്ടുകാർ പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം ശബരിമല ക്ഷേത്രത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്നു മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് ആക്‌ഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ 28ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍
|
Loading Weather...
Follow Us:

ധീവരസഭയുടെ സത്യഗ്രഹ ശതാബ്ദി സമ്മേളനം 21ന്

ധീവരസഭയുടെ സത്യഗ്രഹ ശതാബ്ദി സമ്മേളനം 21ന്
ധീവരസഭയുടെ സുവർണ്ണ ജൂബിലി സമ്മേളനത്തിൻ്റെ ഭാഗമായി വൈക്കത്ത് നടത്തിയ പത്രസമ്മേളനത്തിൽ ധീവരസഭ ജനറൽ സെക്രട്ടറി വി.ദിനകരൻ സംസാരിക്കുന്നു

വൈക്കം: അഖില കേരള ധീവരസഭയുടെ സുവർണ്ണ ജൂബിലിയുടെ ഭാഗമായി വൈക്കം സത്യാഗ്രഹ ശതാബ്ദി സമ്മേളനം 21 ന് വൈക്കത്ത് നടക്കും. സമ്മേളന ഭാഗമായി വേലുക്കുട്ടി അരയൻ നഗറെന്ന് പേരിട്ട വൈക്കം സത്യഗ്രഹ സ്മാരക ആഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ധീവരസഭ ജനറൽ സെക്രട്ടറിയായി 50 വർഷം പൂർത്തിയാക്കിയ വി. ദിനകരൻ എക്സ് എം.എൽ.എയെ ആദരിക്കും. സമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ സി.കെ. ആശ, മോൻസ് ജോസഫ് എന്നിവർ പങ്കെടുക്കുന്ന ചടങ്ങിൽ ധീവരസഭ പ്രസിഡൻ്റ് എം.വി. വാരിജാക്ഷൻ അദ്ധ്യക്ഷത വഹിക്കും. ജസ്റ്റിസ് കെ.കെ. ദിനേശൻ വി. ദിനകരനെ ആദരിക്കും. ആമചാടി തേവന് വേണം സർക്കാർ സത്യഗ്രഹ സ്മാരകം വൈക്കത്ത് നിർമ്മിക്കേണ്ടത് എന്നാണ് ധീവരസഭയുടെ കൂട്ടായ തീരുമാനമെന്ന് വി. ദിനകരൻ പറഞ്ഞു.

0:00
/0:47

സത്യാഗ്രഹ ഭൂമിയായ വൈക്കത്ത് പോലും ഇപ്പോഴും ജാതി വേർതിരിവ് നിലനിൽക്കുകയാണെന്നും, താന്ത്രിക വിദ്യ പഠിച്ചവരിൽ കഴിവുള്ളവരെ തൊലിയുടെ നിറം നോക്കാതെ ക്ഷേത്രങ്ങളിൽ നിയമിക്കാൻ സർക്കാർ തയ്യാറാകണമെന്നും വി. ദിനകരൻ പറഞ്ഞു. ശബരിമല സ്വർണ്ണ കൊള്ളക്കേസിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണം. ശബരിമലയിലെ മാത്രമല്ല, കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലെയും സ്വത്തുക്കളെക്കുറിച്ച് അന്വേഷണം നടത്തി അതിൻ്റെ കണക്കെടുത്ത് തട്ടിപ്പ് ഉണ്ടെങ്കിൽ കുറ്റകാർക്കെതിരെ നടപടിയെടുക്കാനും സർക്കാർ തയ്യാറാകണം.
ക്ഷേത്രഭരണം വിശ്വാസികളെ ഏല്പിക്കുകയാണ് സർക്കാർ ചെയ്യേണ്ടത് എന്നും ധീവരസഭ ജനറൽ സെക്രട്ടറി വി. ദിനകരൻ വൈക്കം പ്രസ്ക്ലബിൽ നടത്തിയ പത്ര സമ്മേളനത്തിൽ പറഞ്ഞു. 50 വർഷം പൂർത്തിയ്ക്കുന്ന ജനറൽ സെക്രട്ടറി വി. ദിനകരനെ സമ്മേളന ദിവസം രാവിലെ പടിഞ്ഞാറെ ഗോപുരനടയിൽ നിന്ന് ആഘോഷപൂർവ്വമാണ് വേലുക്കുട്ടി അരയൻ നഗറിലേക്ക് ആനയിക്കുന്നതെന്ന് സംഘാടക സമിതി ജനറൽ കൺവീനർ ശിവദാസ് നാരായണൻ പറഞ്ഞു. ധീവരസഭ പ്രസിഡൻ്റ് എം.വി. വാരിജാക്ഷന്‍,കോട്ടയം ജില്ലാ സെക്രട്ടറി വി. എം. ഷാജി എന്നിവരും പത്രസമ്മേനത്തിൽ പങ്കെടുത്തു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും