Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

ധനസഹായം നൽകി

ധനസഹായം നൽകി
അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് കേരളയുടെ യൂണിറ്റ് അംഗമായിരുന്ന അന്തരിച്ച കുമരംകോട്ടിൽ ഷാജിനാഥിന്റെ കുടുംബത്തിന് സംഘടനയുടെ ലൈഫ് ലൈൻ പദ്ധതിയിൽപ്പെടുത്തി സംസ്ഥാന പ്രസിഡന്റ് കെ.ജി.ഗോപകുമാർ 10 ലക്ഷം രൂപയുടെ ധനസഹായം കൈമാറുന്നു

വൈക്കം: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് കേരള തലയോലപറമ്പ് യൂണിറ്റ് അംഗമായിരുന്ന അന്തരിച്ച കുമരംകോട്ടിൽ ഷാജിനാഥിന്റെ കുടുംബത്തിന് സംഘടനയുടെ ലൈഫ്‌ലൈൻ പദ്ധതിയിൽ നിന്നും 10 ലക്ഷം രൂപ കുടുംബസഹായമായി നൽകി. തലയോലപറമ്പ് സംഘടനാ ഓഫീസിൽ വച്ച് സംസ്ഥാന പ്രസിഡന്റ് കെ.ജി.ഗോപകുമാർ ഘാജിനാഥിന്റെ ഭാര്യ കുമരംകോട്ടിൽ പി.എം.ജ്യോതിലക്ഷ്മിക്ക് തുക കൈമാറി. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എ.ആർ.രാജൻ, തലയോലപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോസ് വേലിക്കകം, പഞ്ചായത്ത് പ്രതിപക്ഷ അംഗം അബ്ദുൾ സലീം, മെമ്പർമാരായ ശില്പ, സലീമ, മിനി ബെന്നി, അമ്പിളി മായൻ, തലയോലപറമ്പ് യൂണിറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും