ധോണി നല്‍കിയ 100 കോടിയുടെ മാനനഷ്ട കേസിൽ വിചാരണ തുടങ്ങാൻ ഉത്തരവ്

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോനി നല്‍കിയ 100 കോടിയുടെ മാനനഷ്ടക്കേസില്‍ വിചാരണ നടത്താന്‍ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട വിവാദത്തില്‍ തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചെന്ന് ആരോപിച്ചാണ് ധോനി കേസ് കൊടുത്തത്. ചില മാധ്യമ സ്ഥാപനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരേ 2014-ലാണ് താരം കേസ് കൊടുക്കുന്നത്. കേസില്‍ വിചാരണ ആരംഭിക്കാനാണ് കോടതിയുടെ ഉത്തരവ്.
സീ മീഡിയ കോര്‍പ്പറേഷന്‍, ന്യൂസ് നാഷന്‍ നെറ്റ് വർക്ക് എന്നീ സ്ഥാപനങ്ങളക്കും മാധ്യമപ്രവര്‍ത്തകനായ സുധീര്‍ ചൗധരി, വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ ജി. സമ്പത്ത് കുമാര്‍ എന്നിവർക്ക് എതിരേയുമാണ് ധോനി 100 കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് നല്‍കിയത്.