Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ
|
Loading Weather...
Follow Us:

ചെമ്മനത്തുകരയിൽ സ്മാർട് കൃഷിഭവൻ നിർമാണം പുരോഗമിക്കുന്നു

ചെമ്മനത്തുകരയിൽ സ്മാർട് കൃഷിഭവൻ നിർമാണം  പുരോഗമിക്കുന്നു
നിർമ്മാണം പുരോഗമിക്കുന്ന സ്മാർട്ട് കൃഷിഭവൻ

വൈക്കം: ടി.വി. പുരം ഗ്രാമപഞ്ചായത്തിൽ പുതിയതായി ആരംഭിക്കുന്ന സ്മാർട് കൃഷിഭവന്റെ പണികൾ പുരോഗമിക്കുന്നു. ടി.വി. പുരം ചെമ്മനത്തുകരയിൽ ഗ്രാമപഞ്ചായത്ത് അനുവദിച്ച ആറു സെന്റ് സ്ഥലത്ത് രണ്ടു നിലകളിലായിട്ടാണ് സ്മാർട് കൃഷിഭവൻ പണിയുന്നത്. ആദ്യനിലയുടെ വാർക്കൽ കഴിഞ്ഞു. രണ്ടാമത്തെ നിലയുടെ നിർമാണ പ്രവൃത്തികൾ നടന്നുവരുകയാണ്.

നബാർഡ് ആർ.ഐ.ഡി.എഫ് 2022 - 2023 സാമ്പത്തിക വർഷത്തിൽ അനുവദിച്ച 1.41 കോടി രൂപയാണ് പദ്ധതിയ്ക്കായി ചെലവഴിക്കുന്നത്. താഴത്തെ നില 151.30 ചതുരശ്ര മീറ്ററിലും മുകളിലത്തെ നില 148.22 ചതുരശ്ര മീറ്ററിലുമാണ് നിർമിക്കുന്നത്. കെ.എൽ.ഡി.സി. കമ്പനിയ്ക്കാണ് നിർമാണച്ചുമതല.

 താഴത്തെ നിലയിൽ ഫ്രണ്ട് ഓഫീസ്, ഇക്കോ ഷോപ്പ്, ബയോ ഫാർമസി, ഓഫീസ് മുറികളും രണ്ടാമത്തെ നിലയിൽ പ്ലാന്റ് ഹെൽത്ത് ക്ലിനിക്, സെമിനാർ ഹാൾ എന്നിവയുമാണ് ഉൾപ്പെടുന്നത്. കൃഷിഭവനുകളെ നവീനമാക്കുന്നതിനും നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി സേവനങ്ങൾ കൃത്യതയോടും സമയബന്ധിതമായും കർഷകരിലേക്ക് എത്തിക്കുന്നതിനുമായി രൂപീകരിച്ച പദ്ധതിയാണ് സ്മാർട് കൃഷിഭവൻ.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും