Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ചരിത്രത്തിലെ ഏറ്റവും വലിയ തുക: വൈക്കം നഗരസഭയ്ക്ക് 7.19 കോടി രൂപയുടെ വികസന ഫണ്ട് ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ ചരിത്രത്തിലെ ഏറ്റവും വലിയ തുക: വൈക്കം നഗരസഭയ്ക്ക് 7.19 കോടി രൂപയുടെ വികസന ഫണ്ട് ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆
|
Loading Weather...
Follow Us:

പൊലീസിന്റെ നേതൃത്വത്തിൽ മാർ സ്ലീവാ മെഡിസിറ്റിയിൽ മെ​ഗാ രക്തദാനം നടത്തി

പൊലീസിന്റെ നേതൃത്വത്തിൽ മാർ സ്ലീവാ മെഡിസിറ്റിയിൽ മെ​ഗാ രക്തദാനം നടത്തി
കേരള പൊലീസ് പാലാ സബ്ഡിവിഷന്റെ നേതൃത്വത്തിൽ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ മെ​ഗാ രക്തദാന ക്യാമ്പ് ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ. ഫാ.മാത്യു തെക്കേൽ ഉദ്ഘാടനം ചെയ്യുന്നു. ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർകോമഡോർ ഡോ.പോളിൻ ബാബു, പാലാ സർക്കിൾ ഇൻസ്പെക്ടർ എം.ഡി.അഭിലാഷ്, ലബോറട്ടറി മെഡിസിൻ ആൻഡ് പതോളജി വിഭാ​ഗം സീനിയർ കൺസൾട്ടന്റ് ഡോ.ജെറാൾഡ് ജോൺസൺ എന്നിവർ സമീപം

പാലാ: കേരള പൊലീസ് സ്മൃതി ദിനാചരണത്തിന്റെ ഭാ​ഗമായി സംസ്ഥാനത്ത് നടപ്പാക്കുന്ന സംരക്ഷ -2026 പദ്ധതിയുടെ ഭാ​ഗമായി മാർ സ്ലീവാ മെഡിസിറ്റിയുമായി സഹകരിച്ചു മെ​ഗാ രക്തദാന ക്യാമ്പ് നടത്തി. പാലാ സബ് ഡിവിഷിനിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോ​ഗസ്ഥർ രക്തം ദാനം ചെയ്തു. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ ഉദ്ഘാടനം നിർവ്വഹിച്ചു. ഔദ്യോ​ഗിക ജോലികൾക്കൊപ്പം മറ്റുള്ളവർക്കു കൂടി പ്രയോജനകരമായ വിധം രക്തം ദാനം ചെയ്യാനുള്ള പൊലീസ് ഉദ്യോ​ഗസ്ഥരുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരവും പ്രശംസനീയവുമാണെന്നു അദ്ദേ​ഹം പറഞ്ഞു. ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർകോമഡോർ ഡോ.പോളിൻ ബാബു, പാലാ സർക്കിൾ ഇൻസ്പെക്ടർ എം.ഡി.അഭിലാഷ്, കിടങ്ങൂർ എസ്.എച്ച്.ഒ കിഷോർ സണ്ണി എന്നിവർ പ്രസം​ഗിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും