Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ
|
Loading Weather...
Follow Us:

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേർ കഞ്ചാവുമായി എക്സൈസിൻ്റെ  പിടിയിൽ

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേർ കഞ്ചാവുമായി എക്സൈസിൻ്റെ  പിടിയിൽ

വെള്ളൂർ: ഓണം സ്പെഷ്യൽ ഡ്രൈവിനോടനുനുബന്ധിച്ച് എക്സൈസ് നടത്തിയ പരിശോധനയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേർ കഞ്ചാവുമായി പിടിയിൽ. വെള്ളൂർ സ്വദേശികളായ രണ്ട് പേരും തലപ്പാറ സ്വദേശിയായ യുവാവുമാണ് പിടിയിലായത്. ചൊവ്വാഴ്ച വൈകിട്ട് കടുത്തുരുത്തി എക്സൈസ് ഇൻസ്പെക്ടർ കെ. എസ് അനിൽ കുമാറിൻ്റെ നേതൃത്വത്തിൽ വെള്ളൂർ സിമന്റ് ഫാക്ടറി - പൈപ്പ് ലൈൻ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ഉപയോഗിച്ച മൂവരും പിടിയിലായത്. ഇവരിൽ നിന്നും 34 ഗ്രാം കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു. സംഭവത്തിൽ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത ശേഷം പിന്നീട് ജാമ്യത്തിൽ വിട്ടു. ഇവർക്ക് കഞ്ചാവ് നൽകിയവരെക്കുറിച്ച് എക്സൈസ് അന്വോഷണം നടത്തി വരികയാണ്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ പി.വി ബിജു, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എച്ച്. ഹരികൃഷ്ണൻ, മനു മധു, എം.എ. അമൃത്, വനിത സിവിൽ എക്സൈസ് ഓഫീസർ പ്രീതി, സിവിൽ എക്സൈസ് ഓഫീസർ ലിജേഷ് ലക്ഷ്മണൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും