|
Loading Weather...
Follow Us:
BREAKING

ദിലീപിനെ വെറുതെ വിട്ടു: ഗൂഢാലോചനയ്ക്ക് തെളിവില്ല

ദിലീപിനെ വെറുതെ വിട്ടു: ഗൂഢാലോചനയ്ക്ക് തെളിവില്ല

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപിനെ കോടതി വെറുതെവിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. ​നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ തിരെ ക്രിമിനൽ ഗൂഢാലോചന കുറ്റം നിലനിൽക്കില്ലെന്നും, കുറ്റകൃത്യത്തിൽ പങ്കെടുത്തതിന് തെളിവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി വെറുതെവിട്ടത്. ​കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ഉൾപ്പെടെ ആറ് പ്രതികളെ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി. ​സംഭവം നടന്ന് ഏകദേശം എട്ട് വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി വരുന്നത്.