Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

പ്രശ്നപരിഹാരങ്ങൾക്ക് ജനങ്ങളുടെ അനുഭവ സമ്പത്ത് പരിഗണിക്കണം: മന്ത്രി മോൻസ് ജോസഫ്

പ്രശ്നപരിഹാരങ്ങൾക്ക് ജനങ്ങളുടെ അനുഭവ സമ്പത്ത് പരിഗണിക്കണം: മന്ത്രി മോൻസ് ജോസഫ്

കോട്ടയം: പ്രശ്നങ്ങൾ നേരിടുന്ന മേഖലകളിൽ അവിടുള്ള ജനവിഭാഗങ്ങളുടെ അനുഭവ സമ്പത്തും പ്രായോഗിക നിർദ്ദേശങ്ങളും പരിഗണിച്ച് പരിഹാരനടപടികൾ സ്വീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. ദേശീയ കർഷക ഫെഡറേഷൻ കോട്ടയം വൈ.എം.സി.എ യിൽ സംഘടിപ്പിക്കുന്ന ഡി.കെ.എഫ് കാർഷികമേള 2026 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കാർഷികമേള ശനിയാഴ്ച അവസാനിക്കും. കുട്ടനാടിൻ്റെ ആരോഗ്യവും ജലമേഖലയും വിഷയത്തിൽ സെമിനാറും നടന്നു. കടൽ, മത്സ്യബന്ധന മേഖലകളുമായി ബന്ധപ്പെട്ട് കടലറിവ് ഉണ്ടാവേണ്ടതിൻ്റെ ആവശ്യവും കുട്ടനാട്ടിലെ കൃഷിയും പരിസ്ഥിതിയും ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിന് ഉതകുന്ന പദ്ധതികൾ അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കുമെന്നും മോൻസ് ജോസഫ് പറഞ്ഞു. ദേശീയ കർഷക ഫെഡറേഷൻ പ്രസിഡൻ്റ് ജോർജ് മുല്ലക്കര അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ അന്തർദേശീയ കായൽ കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ.കെ.ജി. പത്മകുമാർ മുഖ്യപ്രഭാഷണം നടത്തി. വൈ.എം.സി.എ സെക്രട്ടറി ഷൈജു വർഗീസ് ആശംസകൾ നേർന്നു. കാലാവസ്ഥാ വ്യതിയാനവും കൃഷിയും കാർബൺ ക്രെഡിറ്റും, ജൈവവളങ്ങളുടെ സാദ്ധ്യതകൾ തുടങ്ങിയ വിഷയങ്ങളെപ്പറ്റി ഡോക്ടർ.കെ. അജിത്, വി. വിജീഷ്, ശ്രീവൽസൻ ഗോവിന്ദൻ, കെ.സി. ജയകുമാർ എന്നിവർ സംസാരിച്ചു. നാളെ രാവിലെ മുതൽ വന്യമൃഗങ്ങളുടെ ആക്രമണവും ആശാന്തമായ മലയോരങ്ങളും, കാർഷിക യന്ത്രവല്കരണം അനിവാര്യത, കൃഷിയിൽ എ.ഐ സാദ്ധ്യതകൾ, റബ്ബർകൃഷിയും മൂല്യ വർദ്ധിത ഉല്പന്നങ്ങളും വിഷയങ്ങളിൽ സി.ആർ നീലകണ്‌ഠൻ, വി.എസ് വിനയ, എസ്. ബിച്ചു, ഡോക്ടർ. ജേക്കബ്ബ് മാത്യു എന്നിവരുടെ പ്രഭാഷണങ്ങളും നടക്കും.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും