ദക്ഷിണ കേരള 'വജ്ദുല്‍ മഹബ്ബ' സമാപിച്ചു

വൈക്കം: മുഹമ്മദ് നബിയുടെ 1500-ാം ജന്മദിനത്തോടുബന്ധിച്ച് ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍ കാഞ്ഞിരമറ്റം മേഖല കമ്മിറ്റി സംഘടിപ്പിച്ച ഒരു മാസം നീണ്ടുനിന്ന ആഘോഷ പരിപാടികള്‍ 'വജ്ദുല്‍ മഹബ്ബ' സമാപിച്ചു. ചെമ്പ് കാട്ടിക്കുന്ന് നാസ് ഓഡിറ്റോറിയത്തില്‍ നടന്ന സമാപനസമ്മേളനം ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമ സെക്രട്ടറി സി.എ. മൂസ മൗലവി ഉദ്ഘാടനം ചെയ്തു. കെ.എസ്. അന്‍സാരി മൗലവി അധ്യക്ഷത വഹിച്ചു. സ്വാമി ആത്മദാസ് യാമി ധര്‍മപക്ഷ, ഫാദര്‍ ആല്‍ബിന്‍ വര്‍ഗീസ് പാറേക്കാട്ടില്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ടി.കെ. ഫരീദുദ്ദീന്‍ ദാരിമി ജീവകാരുണ്യ പ്രവര്‍ത്തന ഉദ്ഘാടനവും, ശിഹാബ് കോട്ടയില്‍, സലിം കേളമംഗലത്ത് എന്നിവര്‍ അവാര്‍ഡ് ദാനവും നിര്‍വഹിച്ചു. സുബൈര്‍ മൗലവി കല്ലൂര്‍ സ്വലാത്ത് സമര്‍പ്പണം നടത്തി. ഇസ്രായേലിന്റെ വംശഹത്യക്കെതിരെ പലസ്തീന്‍ ജനതയ്ക്ക് സമ്മേളനം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

കെ.എം. അബ്ദുറഷീദ് മൗലവി, എം.എം. ബാവാ മൗലവി, അബ്ദുല്ലത്തീഫ് ദാരിമി, അബ്ദുസലാം, നൗഷാദ് കടവില്‍ പറമ്പില്‍, അബ്ദുല്‍ കലാം, നൗഷാദ് ചെമ്പ്, അബ്ദുല്ലത്തീഫ്, സജീവ്, അബ്ദുല്‍ കരീം, സലിം സാഹിബ്, നസീര്‍, ഹനീഫ മുസ്ലിയാര്‍, പരീത്, ഷിബിലി, ഹമീദ്, സിദ്ദീഖ്, അനസ്, സൈദ്, അബു സാഹിബ്, സലിം സാഹിബ്, ഹിഷാം ബദ്‌രി എന്നിവര്‍ പ്രസംഗിച്ചു. പൊതുസമ്മേളനത്തോടനുബന്ധിച്ച് മൗലീദ് പാരായണവും ഉണ്ടായിരുന്നു.