ധ്രുവപുരം ഗുരുദേവക്ഷേത്രത്തിന് ശിലാ മേൽക്കൂര
വൈക്കം: തുറുവേലിക്കുന്ന് ധ്രുവപുരം മഹാദേവ ക്ഷേത്രത്തിൽ പൂർണമായും കൃഷ്ണശിലയിൽ നിർമ്മിക്കുന്ന ഗുരുദേവ ക്ഷേത്രത്തിന്റെ മേൽക്കൂര സ്‌ഥാപിച്ചു. 4 ടൺ ഭാരം വരുന്ന 3 ശിലകളാണ് മേൽക്കൂരയായി സ്‌ഥാപിച്ചത്. വൈക്കം എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡൻ്റ് പി.വി. ബിനേഷ് ശിലാസ്‌ഥാപനം നടത്തി.

ക്ഷേത്രം മേൽശാന്തി സിബിൻ കാർമികത്വം വഹിച്ചു. മാത്താനം ക്ഷേത്രം പ്രസിഡൻ്റ് കണ്ണൻ കൂരാപ്പള്ളിൽ, മധു താമരവേലി, പടിഞ്ഞാറേക്കര ശാഖായോഗം പ്രസിഡന്റ് കെ. ദിവാകരൻ, സെക്രട്ടറി കെ.ജി. രാമചന്ദ്രൻ, വൈസ് പ്രസിഡൻ്റ് എം.വി. ബിനീഷ്, യൂണിയൻ കൗൺസിലർ ടി.എസ്. സെൻ, നിർമാണ കമ്മിറ്റി കൺവീനർ കെ. രാധാകൃഷ്‌ണൻ, ഡി. ഷിബു, ടി.ടി. സുശീലൻ, ശോഭ ജയറാം, ചന്ദ്രിക ശശി, സിനി രവി, ദിവ്യ ബിജു എന്നിവർ നേതൃത്വം നൽകി.
Comments ()