ഡെന്റൽ ബോധവത്കരണ ക്ലാസും ഡെന്റൽ ക്യാമ്പും സംഘടിപ്പിച്ചു
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് റോട്ടറി ക്ലബ്ബിൻ്റെയും ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ വടയാർ ഇൻഫെന്റ് ജീസസ് ഹൈസ്കൂളിൽ വച്ച് ഡെന്റൽ ബോധവത്കരണ ക്ലാസും ഡെന്റൽ ക്യാമ്പും സംഘടിപ്പിച്ചു.

ഡോ. അനൂപ്കുമാർ രവീന്ദ്രനാഥ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് വി.പി. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി വിനോദ് ബാബു, പ്രഥമാധ്യാപകൻ ബിനോയ് ജോസഫ്, ഡോ.ജെറിൻ കുര്യൻ,
എന്നിവർ പ്രസംഗിച്ചു. ബൈജു, സഞ്ജീവ്, അഡ്വ. പ്രകാശൻ ചക്കാല, സന്തോഷ് മൂഴിക്കാരോട്ട്, എസ്. ദിൻരാജ് എന്നിവർ നേതൃത്വം നൽകി.
Comments ()