വൈദ്യുതി മുടക്കം ഡി.വൈ.എഫ്.ഐ പ്രതിഷേധിച്ചു
വൈക്കം: നിരന്തരമായി ഉണ്ടാക്കുന്ന വൈദ്യുതിമുടക്കത്തിലൂടെ യു.ഡി.എഫ് സർക്കാർ ജനജീവിതം ദുരിതത്തിലാക്കുന്നുവെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ വൈക്കം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ വൈക്കം കെ.എസ്.ഇ.ബി ഓഫീസിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു.

നഗരത്തിലെ പ്രകടനത്തിന് ശേഷം വൈക്കം കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ ഫുട്ബോൾ കളിച്ചും മെഴുകുതിരികൾ തെളിയിച്ചും വിതരണം ചെയ്തും പ്രതിഷേധിച്ചു. പ്രതിഷേധം കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആനന്ദ് ബാബു ഉദ്ഘാടനം ചെയ്തു. വൈക്കം ബ്ലോക്ക് പ്രസിഡന്റ് എച്ച്.ഐ. റോഹൻ അദ്ധ്യക്ഷത വഹിച്ചു. കെ.എം. അരുൺ, സിബി ബാബു, കെ.എം കണ്ണൻ, അലീന റെജി, പി.ജെ വിനീഷ്, ആജിഷ ഉദയകുമാർ, ഹരികുട്ടൻ, കിരൺ കൃഷ്ണ എന്നിവർ സംസാരിച്ചു.
Comments ()