|
Loading Weather...
Follow Us:
BREAKING

എൽ.ഐ.സി. ഏജൻ്റ്സ് ഫെഡറേഷൻ വൈക്കം ബ്രാഞ്ച് സമ്മേളനവും തിരഞ്ഞെടുപ്പും നടത്തി

എൽ.ഐ.സി. ഏജൻ്റ്സ് ഫെഡറേഷൻ വൈക്കം ബ്രാഞ്ച് സമ്മേളനവും തിരഞ്ഞെടുപ്പും നടത്തി
എൽ.ഐ.സി. ഏജൻ്റ്സ് ഫെഡറേഷൻ വൈക്കം ബ്രാഞ്ച് സമ്മേളനം കോട്ടയം ഡിവിഷണൽ ട്രഷറർ ബിജു ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: എൽ.ഐ.സി. ഏജൻ്റ്സ് ഫെഡറേഷൻ വൈക്കം ബ്രാഞ്ച് സമ്മേളനം നടത്തി. വൈക്കം എൻ.എസ്. എസ്. ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കോട്ടയം ഡിവിഷണൽ ട്രഷറർ ബിജു ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻ്റ് ആർ. വിജയകുമാർ അധ്യക്ഷത വഹിച്ചു. ഇൻഷുറൻസ് മേഖലയിൽ നിന്നും ജി.എസ്.ടി. എടുത്ത് കളഞ്ഞത്  സംഘടന നിരന്തരമായി നടത്തിയ ശക്തമായ പോരാട്ടത്തിലൂടെയാണെന്ന് മുഖ്യ പ്രഭാഷണം നടത്തി കോട്ടയം ഡിവിഷണൽ ട്രസ്റ്റി എൻ.ഒ. ജോർജ് പറഞ്ഞു. എൻ.ജി. ബാലചന്ദ്രൻ, കെ.ആർ. ശേഖരൻ, പി.ജി. ത്രിഗുണസെൻ, പ്രേമാനന്ദ റാവു, സാലമ്മ വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് പ്രശസ്ത എൽ.ഐ.സി. ഏജൻസ് ട്രെയിനർ ഹരീഷ് കുമാർ പഠന ക്ലാസ് നയിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഏജന്റമാരുടെ കുട്ടികളെയും എം.ഡി.ആർ.ടി. കരസ്ഥമാക്കിയ ഏജൻ്റുമാരേയും ചടങ്ങിൽ ആദരിച്ചു. പുതിയ ഭാരവാഹികളായി കെ.വി. സിറിയക്ക് (പ്രസിഡൻ്റ്), കെ.എസ്. ഉണ്ണികൃഷ്ണൻ (സെക്രട്ടറി) എന്നിവരടങ്ങുന്ന 15 അംഗ കമ്മറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.