Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. പ്രദീപ് പര്യടനം തുടങ്ങി

എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. പ്രദീപ് പര്യടനം തുടങ്ങി
ചെമ്പ് പഞ്ചായത്തിലെ ആന്തപ്പള്ളി പ്രദേശത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. പ്രദീപ് വോട്ട് അഭ്യര്‍ത്ഥിക്കുന്നു

എസ്. സതീഷ്കുമാർ

വൈക്കം: വൈക്കത്തെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥി പി. പ്രദീപ് മണ്ഡലത്തില്‍ പ്രചാരണത്തിന് തുടക്കം കുറിച്ചു. ഞായറാഴ്ച വൈകിട്ട് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഔദ്യോഗികമായി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ പി. പ്രദീപ് പ്രധാന കേന്ദ്രങ്ങളിലെ വ്യാപാര സ്ഥാപനങ്ങളില്‍ കയറിയിറങ്ങിയും വ്യക്തികളെ കണ്ടും വോട്ടഭ്യര്‍ഥിച്ചു. ഇന്ന് രാവിലെ വൈക്കം ടൗണില്‍നിന്നാണ് സ്ഥാനാര്‍ഥിയുടെ പര്യടനം തുടങ്ങിയത്. തുടര്‍ന്ന് ടി.വി പുരം, ബ്രഹ്‌മമംഗലം, ചെമ്പ്, ഉദയനാപുരം എന്നിവിടങ്ങിലെ വിവിധ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി വോട്ടഭ്യര്‍ത്ഥിച്ചു. ചെമ്പ് ജുമാ മസ്ജിദിലെ ഇഫ്താര്‍ സംഗമത്തിലും പങ്കെടുത്തു. നാളെ തലയാഴം, വെച്ചൂര്‍ പഞ്ചായത്തുകളിലും കുലശേഖരമംഗലം മേഖലയിലും വൈക്കം ടൗണിലും പ്രധാന കേന്ദ്രങ്ങളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പര്യടനം നടത്തും.  

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും