എല്‍.ഡി.എഫ് വികസന ജാഥ സമാപിച്ചു
വൈക്കം: ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ കഴിഞ്ഞ 10 വര്‍ഷം നടപ്പിലാക്കിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് നടത്തിയ വൈക്കം നിയമസഭാ മണ്ഡല വികസനമുന്നേറ്റ ജാഥ സമാപിച്ചു. സി.കെ. ആശ എം.എല്‍.എ ക്യാപ്റ്റനും കെ. ശെല്‍വരാജ് വൈസ് ക്യാപ്റ്റനുമായ ജാഥയുടെ മൂന്നാം ദിവസത്തെ പര്യടനം കല്ലറ പഞ്ചായത്ത് പടിക്കല്‍ നിന്നാണ് ആരംഭിച്ചത്. തുടര്‍ന്ന് കുരിശുപള്ളി, അച്ചിനകം, ഇടയാഴം, പുന്നപ്പൊഴി, കൊതവറ, പള്ളിയാട്, കൂവം, വിയറ്റ്‌നാം, ആറാട്ടുകുളങ്ങര, ചാലപ്പറമ്പ്, കാര, കച്ചേരിക്കവല, പൈനുങ്കല്‍, കോട്ടച്ചിറ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ടി.വി. പുരത്ത് സമാപിച്ചു.

സമാപന സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. വി.കെ. സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ബി അജിത് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥാ ഡയറക്ടര്‍ എം.ഡി. ബാബുരാജ്, മാനേജര്‍ ലൂക്ക് മാത്യു, അംഗങ്ങളായ സാബു. പി. മണലൊടി, പി. ശശിധരന്‍, അഡ്വ. കെ.കെ. രഞ്ജിത്ത്, പി. അമ്മിണിക്കുട്ടന്‍, എൽ.ഡി.എഫ് നേതാക്കളായ ലീനമ്മ ഉദയകുമാര്‍, ഇ.എന്‍. ദാസപ്പന്‍, എ.സി. ജോസഫ്, ഡി. ബാബു, പി.എസ്. പുഷ്‌കരന്‍, ആനന്ദ് ബാബു, ഹൈമി ബോബി, ഡി. ബോബന്‍, ഡി. രഞ്ജിത് കുമാര്‍, കെ.വി. ജീവരാജന്‍, അഡ്വ. ചന്ദ്രബാബു എടാടന്‍, എസ്. ബിജു, എം.എസ്. രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.