Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം
|
Loading Weather...
Follow Us:

എല്‍.ഡി.എഫ് വികസന മുന്നേറ്റ ജാഥയെ വരവേല്‍ക്കാന്‍ വൈക്കം ഒരുങ്ങി

വൈക്കം: കേരളത്തിന്റെ വികസന മുന്നേറ്റം വിളംബരം ചെയ്തുകൊണ്ട് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി നയിക്കുന്ന എല്‍.ഡി.എഫ് വികസന മുന്നേറ്റ ജാഥക്ക് വന്‍വരവേല്‍പ് നല്‍കാന്‍ വൈക്കം ഒരുങ്ങി. വൈക്കം നഗരത്തെയാകെ ചുവപ്പണിയിച്ചു കൊടി തോരണങ്ങളും ബോര്‍ഡുകളും കമാനങ്ങളും നഗരത്തില്‍ നിറഞ്ഞു. ഞായറാഴ്ച വൈകിട്ട് അഞ്ചിനാണ് ജാഥയ്ക്ക് വൈക്കത്ത് സ്വീകരണം നല്‍കുന്നത്. വൈക്കം കച്ചേരിക്കവലയില്‍ എത്തുന്ന ജാഥാ ക്യാപ്റ്റനെയും അംഗങ്ങളെയും എല്‍.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്നു സ്വീകരിച്ചു ബോട്ട് ജെട്ടിയിലെ സമ്മേളന വേദിയിലേക്ക് ആനയിക്കും. വാദ്യമേളങ്ങളും കലാരൂപങ്ങളും മുത്തുക്കുടകളും അകമ്പടിയാകും. തുടര്‍ന്ന് വൈക്കം ബോട്ട്ജെട്ടി മൈതാനിയില്‍ നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ ക്യാപ്റ്റനും അംഗങ്ങളും എല്‍.ഡി.എഫ് നേതാക്കളും പങ്കെടുക്കും. ജാഥ വിജയിപ്പിക്കുന്നതിനായി വൈക്കം മണ്ഡലത്തിലെ 180 ബൂത്ത് കണ്‍വന്‍ഷനുകളും കുടുംബയോഗങ്ങളും പൂര്‍ത്തിയായി. 10,000 ത്തിലധികം ആളുകളെ പങ്കെടുപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ വൈക്കത്ത് നടക്കുന്നത്. ജാഥയുടെ വിളംബരം അറിയിച്ചു കൊണ്ടുള്ള ബോര്‍ഡുകളും കമാനങ്ങളും നാടെങ്ങും ഉയര്‍ന്നു കഴിഞ്ഞു. നാടിന്റെ വികസന മുന്നേറ്റം വിളംബരം ചെയ്തുകൊണ്ട് ജോസ് കെ. മാണി എം.പി നയിക്കുന്ന ജാഥയെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടകസമിതി ചെയര്‍മാന്‍ പി. ശശിധരന്‍, കണ്‍വീനര്‍ എം.ഡി. ബാബുരാജ്, സെക്രട്ടറി ലൂക്ക് മാത്യു എന്നിവര്‍ അറിയിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും