Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കൊട്ടാരക്കരയിൽ ബസ്സ് സ്റ്റോപ്പിലേക്ക് ടിപ്പർ ഇടിച്ചു കയറി: മൂന്ന് മരണം വീട്ടുവളപ്പിൽ കഞ്ചാവ് ചെടി: യുവാവ് അറസ്റ്റിൽ നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാം ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവെച്ചു ഷിഗല്ല: നഗരസഭ ആരോഗ്യ വിഭാഗം അറിയിപ്പ് പിതാവിന്റെ ഓർമ്മയ്ക്കായി ജന്മനാട്ടിൽ ക്ലിനിക്ക് തുറന്ന് ഡോ. രാഖിത രാജേന്ദ്രൻ ക്ഷേമ പെൻഷൻ മൂവായിരമായി വര്‍ദ്ധിപ്പിക്കും: വാക്കുപാലിക്കുമെന്ന് മുഖ്യമന്ത്രി വൈക്കത്ത് പ്രധാന റോഡരുകിലെ സ്വകാര്യ മതിൽ അപകടാവസ്ഥയിൽ കൊട്ടാരക്കരയിൽ ബസ്സ് സ്റ്റോപ്പിലേക്ക് ടിപ്പർ ഇടിച്ചു കയറി: മൂന്ന് മരണം വീട്ടുവളപ്പിൽ കഞ്ചാവ് ചെടി: യുവാവ് അറസ്റ്റിൽ നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാം ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവെച്ചു ഷിഗല്ല: നഗരസഭ ആരോഗ്യ വിഭാഗം അറിയിപ്പ് പിതാവിന്റെ ഓർമ്മയ്ക്കായി ജന്മനാട്ടിൽ ക്ലിനിക്ക് തുറന്ന് ഡോ. രാഖിത രാജേന്ദ്രൻ ക്ഷേമ പെൻഷൻ മൂവായിരമായി വര്‍ദ്ധിപ്പിക്കും: വാക്കുപാലിക്കുമെന്ന് മുഖ്യമന്ത്രി വൈക്കത്ത് പ്രധാന റോഡരുകിലെ സ്വകാര്യ മതിൽ അപകടാവസ്ഥയിൽ
|
Loading Weather...
Follow Us:

എല്‍.ഡി.എഫ് വികസന മുന്നേറ്റജാഥയ്ക്ക് ഹൃദ്യവരവേല്‍പ്

എല്‍.ഡി.എഫ് വികസന മുന്നേറ്റജാഥയ്ക്ക് ഹൃദ്യവരവേല്‍പ്
സി.കെ ആശ എംഎല്‍എ നയിക്കുന്ന എല്‍.ഡി.എഫ് വൈക്കം നിയമസഭാ മണ്ഡല വികസനമുന്നേറ്റ ജാഥയ്ക്ക് ചെമ്മനാകരിയില്‍ നല്‍കിയ സ്വീകരണം

വൈക്കം: കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലം കൊണ്ട് കേരളത്തിന്റെയും വൈക്കത്തിന്റെയും മുഖഛായ മാറ്റിയ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വികസന, ജനക്ഷേമ പദ്ധതികള്‍ വിശദീകരിച്ചു കൊണ്ട് നടത്തുന്ന വൈക്കം നിയമസഭാ മണ്ഡല വികസന മുന്നേറ്റ ജാഥയ്ക്ക് നാട്ടിടങ്ങളില്‍ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. സി.കെ ആശ എം.എല്‍.എ ക്യാപ്റ്റനും, കെ ശെല്‍വരാജ് വൈസ് ക്യാപ്റ്റനുമായ ജാഥ രണ്ടാം ദിവസമായ ഇന്ന് ചെമ്പ് മുറിഞ്ഞപുഴയില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. തുടര്‍ന്ന് ടോള്‍, ചെമ്മനാകരി, അക്കരപ്പാടം, വല്ലകം, മുട്ടുങ്കല്‍, കോരിക്കല്‍, മറവന്‍തുരുത്ത്, തട്ടാവേലി, ബ്രഹ്‌മമംഗലം, വടകര, വെള്ളൂര്‍, മേഴ്‌സി എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി തലയോലപ്പറമ്പില്‍ സമാപിച്ചു.
വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥാ ഡയറക്ടര്‍ എം.ഡി. ബാബുരാജ്, മാനേജര്‍ ലൂക്ക് മാത്യു, അംഗങ്ങളായ ഡോ. സി.എം. കുസുമന്‍, സാബു പി. മണലൊടി, പി. അമ്മിണിക്കുട്ടന്‍, ജോസി ജെയിംസ്, മധു ആര്‍. പണിക്കര്‍, എബ്രഹാം പഴയകടവന്‍, സന്തോഷ് കാലാ, സിറിയക് പാലാക്കാരന്‍, എല്‍.ഡി.എഫ് നേതാക്കളായ പി. പ്രദീപ്, എന്‍. അനില്‍ ബിശ്വാസ്, കെ.കെ ച്രകബാബു, പി.വി ഹരിക്കുട്ടന്‍, കെ.ബി രമ, സി.പി ജയരാജ്, പി.എം സാലിമോന്‍ എന്നിവര്‍ പ്രസംഗിച്ചു. സമാപന ദിവസമായ നാളെ രാവിലെ ഒന്‍പതിന് കല്ലറ പഞ്ചായത്ത് പടിക്കല്‍ നിന്നാരംഭിച്ച് വൈകിട്ട് ആറിന് ടി.വി. പുരം കവലയില്‍ ജാഥ സമാപിക്കും.  

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും