Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഇന്ത്യന്‍ ആര്‍മിയ്ക്ക് പിന്തുണയുമായി സ്ത്രീകളും കുട്ടികളുമടക്കം ലഡാക്കിലേക്കൊരു സഫാരി യാത്ര ◆ റാഗിങ്ങും ലഹരി ഉപയോഗവും തടയാൻ 'സിദ്ധാർഥൻ സ്റ്റുഡന്റ് വെൽഫെയർ ആപ്പ്' ഇന്ന് നിലവിൽ വരും ◆ യു.എ.ഇയിൽ വിനിക്സിന്റെ വൈക്കത്തഷ്ടമി-ഓണോത്സവം ആഘോഷിച്ചു ◆ വളർത്തുമൃഗങ്ങളിലെ പകർച്ചവ്യാധി നിയന്ത്രണ ചട്ടങ്ങൾ കർശനമാക്കി: ലംഘിച്ചാൽ തടവും പിഴയും ◆ വൈക്കം റോഡ് റെയിൽവേ സ്റ്റേഷന്റെ അവഗണനയ്ക്കെതിരെ കളിപ്പാട്ട ട്രെയിൻ വലിച്ച് ജനകീയ പ്രതിഷേധം ◆ ബാങ്കിന്റെ പേരിൽ കൊറിയർ തട്ടിപ്പ്; വ്യാജ ക്യൂ.ആർ കോഡുമായി തട്ടിപ്പുകാർ വൈക്കത്ത് സജീവം ◆ ഇന്ത്യന്‍ ആര്‍മിയ്ക്ക് പിന്തുണയുമായി സ്ത്രീകളും കുട്ടികളുമടക്കം ലഡാക്കിലേക്കൊരു സഫാരി യാത്ര ◆ റാഗിങ്ങും ലഹരി ഉപയോഗവും തടയാൻ 'സിദ്ധാർഥൻ സ്റ്റുഡന്റ് വെൽഫെയർ ആപ്പ്' ഇന്ന് നിലവിൽ വരും ◆ യു.എ.ഇയിൽ വിനിക്സിന്റെ വൈക്കത്തഷ്ടമി-ഓണോത്സവം ആഘോഷിച്ചു ◆ വളർത്തുമൃഗങ്ങളിലെ പകർച്ചവ്യാധി നിയന്ത്രണ ചട്ടങ്ങൾ കർശനമാക്കി: ലംഘിച്ചാൽ തടവും പിഴയും ◆ വൈക്കം റോഡ് റെയിൽവേ സ്റ്റേഷന്റെ അവഗണനയ്ക്കെതിരെ കളിപ്പാട്ട ട്രെയിൻ വലിച്ച് ജനകീയ പ്രതിഷേധം ◆ ബാങ്കിന്റെ പേരിൽ കൊറിയർ തട്ടിപ്പ്; വ്യാജ ക്യൂ.ആർ കോഡുമായി തട്ടിപ്പുകാർ വൈക്കത്ത് സജീവം ◆
|
Loading Weather...
Follow Us:

സ്തനാർബുദ പ്രതിരോധത്തിന് മുൻകൂട്ടിയുള്ള രോഗനിർണയം പ്രധാനം: കലക്ടർ ജി. പ്രിയങ്ക

സ്തനാർബുദ പ്രതിരോധത്തിന് മുൻകൂട്ടിയുള്ള രോഗനിർണയം പ്രധാനം: കലക്ടർ ജി. പ്രിയങ്ക
വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയുടെ നേതൃത്വത്തിൽ ജെ.എൽ.എൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ സംഘടിപ്പിച്ച സ്തനാർബുദ ബോധവത്കരണ പരിപാടി ജില്ല കലക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി മെട്രോ സ്റ്റേഷനിൽ വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയുടെ നേതൃത്വത്തിൽ സ്തനാർബുദ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

കൊച്ചി: സ്തനാർബുദം പ്രതിരോധിക്കുന്നതിന് മുൻകൂട്ടിയുള്ള രോഗനിർണയം അതിപ്രധാനമാണെന്ന് ജില്ല കലക്ടറും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുമായ ജി. പ്രിയങ്ക. വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയുടെ നേതൃത്വത്തിൽ ജെ.എൽ.എൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ സംഘടിപ്പിച്ച സ്തനാർബുദ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടർ.
സ്തനാർബുദ ബോധവത്കരണവുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിലടക്കം നിരവധി പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ടെന്ന് കലക്ടർ വ്യക്തമാക്കി. തുടക്കത്തിലേ കണ്ടെത്തിയാൽ രോഗമുക്തി നിരക്ക് ഉയർത്താൻ നമുക്ക് സാധിക്കും. ജീവിതശൈലിയിലെ തെറ്റായ പ്രവണതകൾ നമ്മളെ രോഗികളാക്കുമെന്ന കാര്യം തിരിച്ചറിയണം. മാനസിക സമ്മർദ്ദം കുറയ്ക്കുക, പോഷകപ്രദമായ ഭക്ഷണം കഴിക്കുക, ആവശ്യത്തിന് ഉറങ്ങുക, ദിവസവും വ്യായാമം ചെയ്യുക, രാസവസ്തുക്കളുടെ ഉപയോഗം പരമാവധി ഒഴിവാക്കുക, നല്ല സാമൂഹിക ബന്ധങ്ങൾ സൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോഗ്യകരമായ ജീവിതം നയിക്കാനാകുമെന്നും കലക്ടർ പറഞ്ഞു.

വി.പി.എസ് ലേക്‌ഷോര്‍ ഗ്രൂപ്പ് സി.ഇ.ഓ അഭിഷേക് പൊഡുരി അധ്യക്ഷത വഹിച്ചു.
സ്തനാർബുദം മുൻകൂട്ടി കണ്ടെത്താനും അതിനുള്ള ശരിയായ ബോധവത്‌കരണം നൽകാനും സാധിച്ചാൽ, ശരിയായ ചികിത്സയിലൂടെ വലിയൊരു മാറ്റം ഉണ്ടാക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ചുവടുവെയ്പ്പുകൾക്ക് നിരവധി ജീവനുകൾ രക്ഷിക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വി.പി.എസ് ലേക്‌ഷോര്‍ ഗൈനക്കോളജിക്കൽ, സർജിക്കൽ ഓങ്കോളജി ആന്‍ഡ് ബ്രെസ്റ്റ് സയൻസസ് വിഭാഗം മേധാവിയും ഡയറക്ടറുമായ ഡോ. കെ. ചിത്രതാര സ്തനാർബുദ ബോധവത്കരണ സന്ദേശം നൽകി.
സ്തനാർബുദം തടയാനാകുന്നതും സ്ക്രീനിങ് വഴി കണ്ടെത്താനാകുന്നതും പൂർണ്ണമായി ഭേദമാക്കാനാകുന്നതുമാണെന്ന് അവർ പറഞ്ഞു. സ്തനാർബുദത്തിന്റെ തോത് വ്യാപകമായി ഉയർന്നുകൊണ്ടിരിക്കുകയാണ്. ഇത് മുൻകൂട്ടിയുള്ള സ്‌ക്രീനിംഗിൻ്റെ പ്രാധാന്യം വർധിപ്പിക്കുന്നു. സ്തനാർബുദത്തിന് പലതരം ഘടകങ്ങൾ കാരണമാകാറുണ്ട്. ഒരു പ്രത്യേക കാരണം മാത്രമായി ചൂണ്ടിക്കാണിക്കാൻ കഴിയില്ല. അതിനാൽ രോഗം നേരത്തെ കണ്ടുപിടിച്ച് ചികിത്സയിലൂടെ ഭേദമാക്കുക എന്നതാണ് പ്രധാനമെന്നും അവർ കൂട്ടിച്ചേർത്തു.

കെ.എം.ആർ.എൽ സിസ്റ്റംസ് ഡയറക്ടർ സഞ്ജയ് കുമാർ, ഓപറേഷൻസ് ആൻഡ് മെയിന്‍റനൻസ് വിഭാഗം ജനറൽ മാനേജർ ടി.സി. ജോൺസൺ, മാർക്കറ്റിംഗ് ചീഫ് മാനേജർ മുരളീകൃഷ്ണൻ എന്നിവർ സംസാരിച്ചു.

വി.പി.എസ് ലേക്‌ഷോര്‍ മെഡിക്കൽ സർവിസസ് ചീഫ് ഡോ. മറിയ വർഗീസ് സ്വാഗതവും കോർപറേറ്റ് കമ്യൂണിക്കേഷൻസ് മാനേജർ ടി. അനിൽകുമാർ നന്ദിയും പറഞ്ഞു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും