മുടങ്ങിയ സംഘങ്ങൾ പുനരുജ്ജീവിപ്പിക്കാം: രജിസ്‌ട്രേഷൻ വകുപ്പ് അവസരമൊരുക്കുന്നു
കോട്ടയം: മുടങ്ങിപ്പോയ സംഘങ്ങൾക്ക് പ്രവർത്തനം പുനരാരംഭിക്കുന്നതിന് അവസരം. രജിസ്‌ട്രേഷൻ വകുപ്പാണ് അവസരമൊരുക്കുന്നത്. ഡിസംബർ 31 വരെയാണ് ഈ അവസരം. 1955-ലെ തിരുവിതാംകൂർ-കൊച്ചി സാഹിത്യ, ശാസ്ത്രീയ, ധർമ്മസംഘങ്ങൾ രജിസ്‌ട്രേഷൻ നിയമപ്രകാരം രജിസ്റ്റർ ചെയ്തു പ്രവർത്തനം ആരംഭിച്ചശേഷം വാർഷിക ഫയലിംഗ് ചെയ്യാത്ത, രജിസ്ട്രേഷനു ശേഷം പ്രവര്‍ത്തനം നടത്താത്ത സംഘങ്ങൾക്ക് 2025ലെ സംഘങ്ങളുടെ രജിസ്‌ട്രേഷൻ നിയമപ്രകാരം പ്രവർത്തനം പുനരാരംഭിക്കാൻ കഴിയും. രേഖകൾ ലഭ്യമല്ലാത്തതിനാലോ തർക്കങ്ങൾ മൂലമോ പ്രവർത്തനം നിലച്ച സംഘങ്ങൾക്കും അവസരം ലഭിക്കും. അപേക്ഷകൾ ജില്ലാ രജിസ്ട്രാർക്കാണ് സമർപ്പിക്കേണ്ടത്
വിശദവിവരങ്ങൾക്ക് ഫോൺ: 04812563822.

Comments ()