Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

തെരഞ്ഞെടുപ്പ് പോളിംഗ് സാമഗ്രികളുടെ വിതരണം നാളെ

തെരഞ്ഞെടുപ്പ് പോളിംഗ് സാമഗ്രികളുടെ വിതരണം നാളെ

കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പ് പോളിംഗ് സാമഗ്രികളുടെ വിതരണം ഏപ്രിൽ എട്ടിന്. നിയോജക മണ്ഡലങ്ങളിലെ വിതരണകേന്ദ്രങ്ങളിൽ നടക്കും. 2241 വീതം ബാലറ്റ് യൂണിറ്റുകളും, കൺട്രോൾ യൂണിറ്റുകളും, 2420 വിവി പാറ്റ് യന്ത്രങ്ങളുമാണ് വോട്ടെടുപ്പിന് വേണ്ടത്. പോളിംഗ് സാമഗ്രികളും ഉദ്യോഗസ്ഥരെയും വിതരണ കേന്ദ്രങ്ങളിൽനിന്ന് വിവിധ പോളിംഗ് സ്റ്റേഷനുകളിലെത്തിക്കുന്നതിന് 259 ബസുകൾ, 89 മിനി ബസുകൾ, 147 ട്രാവലർ, 108 കാർ/ജീപ്പ്(ഏഴു സീറ്റ്) എന്നിങ്ങനെയാണ് വാഹനങ്ങൾ ക്രമീകരിക്കുക. കരുതലായി 62 വാഹനങ്ങളും സെക്ടറൽ ഓഫീസർമാർക്ക് ഉപയോഗിക്കുന്നതിനായി 187 വാഹനങ്ങളും ഉണ്ട്.

വിതരണ കേന്ദ്രങ്ങളുടെ പട്ടിക

പാലാ - കാർമ്മൽ പബ്ലിക് സ്‌കൂൾ, പാലാ.
കടുത്തുരുത്തി - സെന്റ് വിൻസെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ, പാലാ.
വൈക്കം - സത്യാഗ്രഹ മെമ്മോറിയൽ ശ്രീനാരായണ എച്ച്.എസ്.എസ്, വൈക്കം.
ഏറ്റുമാനൂർ - സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്‌കൂൾ, അതിരമ്പുഴ.
കോട്ടയം - എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ, കോട്ടയം.
പുതുപ്പള്ളി - ഡോൺബോസ്‌കോ സെൻട്രൽ സ്‌കൂൾ, പുതുപ്പള്ളി.
ചങ്ങനാശേരി - എസ്.ബി ഹയർ സെക്കൻഡറി സ്‌കൂൾ, ചങ്ങനാശേരി.
കാഞ്ഞിരപ്പള്ളി - സെന്റ് ഡൊമിനിക്‌സ് കോളജ്, കാഞ്ഞിരപ്പള്ളി.
പൂഞ്ഞാർ - സെന്റ് ജോർജ് കോളജ്, അരുവിത്തുറ.

ജില്ലയിലെ 1791 പോളിംഗ് ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സജ്ജമാക്കിയിട്ടുണ്ട്. വോട്ടെടുപ്പുദിവസം രാവിലെ മോക്‌പോളിംഗ് ആരംഭിക്കുന്നതു മുതൽ നടപടികൾ പൂർത്തീകരിച്ച് വോട്ടിംഗ് യന്ത്രങ്ങൾ പെട്ടിയിലാക്കുന്നതുവരെയുള്ള ബൂത്തുകളിലെ നടപടികൾ കളക്ട്രേറ്റിലെ കൺട്രോൾ റൂമിലൂടെ തത്സമയം വീക്ഷിക്കുന്നതിനുള്ള ക്രമീകരണമാണുള്ളത്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും