Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
യു.എ.ഇയിൽ വിനിക്സിന്റെ വൈക്കത്തഷ്ടമി-ഓണോത്സവം ആഘോഷിച്ചു ◆ വളർത്തുമൃഗങ്ങളിലെ പകർച്ചവ്യാധി നിയന്ത്രണ ചട്ടങ്ങൾ കർശനമാക്കി: ലംഘിച്ചാൽ തടവും പിഴയും ◆ നാഗദൈവങ്ങളുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങള്‍ ഇന്ന് മണ്ണാറശാലയിലേക്ക് ◆ വൈക്കം റോഡ് റെയിൽവേ സ്റ്റേഷന്റെ അവഗണനയ്ക്കെതിരെ കളിപ്പാട്ട ട്രെയിൻ വലിച്ച് ജനകീയ പ്രതിഷേധം ◆ ബാങ്കിന്റെ പേരിൽ കൊറിയർ തട്ടിപ്പ്; വ്യാജ ക്യൂ.ആർ കോഡുമായി തട്ടിപ്പുകാർ വൈക്കത്ത് സജീവം ◆ കേരളം @ 70: ആശംസകൾ ◆ വൈക്കത്ത് വർധിച്ചുവരുന്ന ആത്മഹത്യകൾക്കെതിരെ ജാഗ്രത; 'മധുരം ജീവിതം' പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത് ◆ മഹാദേവനും രക്ഷയില്ല; ഭഗവാൻ്റെ തിരുനടയിൽ പെൺകുട്ടിയുടെ താണ്ഡവം! ◆ യു.എ.ഇയിൽ വിനിക്സിന്റെ വൈക്കത്തഷ്ടമി-ഓണോത്സവം ആഘോഷിച്ചു ◆ വളർത്തുമൃഗങ്ങളിലെ പകർച്ചവ്യാധി നിയന്ത്രണ ചട്ടങ്ങൾ കർശനമാക്കി: ലംഘിച്ചാൽ തടവും പിഴയും ◆ നാഗദൈവങ്ങളുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങള്‍ ഇന്ന് മണ്ണാറശാലയിലേക്ക് ◆ വൈക്കം റോഡ് റെയിൽവേ സ്റ്റേഷന്റെ അവഗണനയ്ക്കെതിരെ കളിപ്പാട്ട ട്രെയിൻ വലിച്ച് ജനകീയ പ്രതിഷേധം ◆ ബാങ്കിന്റെ പേരിൽ കൊറിയർ തട്ടിപ്പ്; വ്യാജ ക്യൂ.ആർ കോഡുമായി തട്ടിപ്പുകാർ വൈക്കത്ത് സജീവം ◆ കേരളം @ 70: ആശംസകൾ ◆ വൈക്കത്ത് വർധിച്ചുവരുന്ന ആത്മഹത്യകൾക്കെതിരെ ജാഗ്രത; 'മധുരം ജീവിതം' പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത് ◆ മഹാദേവനും രക്ഷയില്ല; ഭഗവാൻ്റെ തിരുനടയിൽ പെൺകുട്ടിയുടെ താണ്ഡവം! ◆
|
Loading Weather...
Follow Us:

അസന്നിഹിത വോട്ടർമാർക്കുള്ള വീട്ടിലെ വോട്ട് നാളെ മുതൽ

അസന്നിഹിത വോട്ടർമാർക്കുള്ള വീട്ടിലെ വോട്ട് നാളെ മുതൽ

കോട്ടയം: ജില്ലയിലെ അസന്നിഹിത വോട്ടർമാർക്കുള്ള വീട്ടിലെ വോട്ട് നാളെ (തിങ്കളാഴ്ച) തുടങ്ങും. ഒൻപതു നിയമസഭാ മണ്ഡലങ്ങളിലായി മുതിർന്ന പൗരൻമാരും 40 ശതമാനത്തിനു മുകളിൽ ശാരീരിക വെല്ലുവിളി നേരിടുന്നവരും ഉൾപ്പെടെ 16,562 പേരാണ് ഈ വിഭാഗത്തിൽ വോട്ടു ചെയ്യാൻ അപേക്ഷ നൽകിയിരിക്കുന്നത്. ഏപ്രിൽ മൂന്നു വരെയാണ് ഇങ്ങനെയുള്ളവർക്ക് വോട്ടുചെയ്യാൻ അവസരം. എല്ലാ മണ്ഡലങ്ങളിലുമായി 85 വയസിനു മുകളിലുള്ളവർ, ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളിൽ ആകെ 31,530 പേർ വീട്ടിൽ വോട്ടിന് അർഹരാണെന്ന് കണ്ടെത്തിയിരുന്നു. മുതിർന്ന പൗരന്മാർ 17,889, പേരും ഭിന്നശേഷിക്കാർ 13,669 പേരുമാണുള്ളത്. ഇതിൽ അപേക്ഷ നൽകിയവരുടെ വീട്ടിലാണ് പോളിംഗ് സംഘം തിങ്കളാഴ്ച്ച മുതൽ എത്തുന്നത്.
മൈക്രോ ഒബ്സർവർ, പ്രിസൈഡിംഗ് ഓഫീസർ, പോളിംഗ് ഓഫീസർ, വീഡിയോഗ്രാഫർ, പോലീസ് ഓഫീസർ എന്നിങ്ങനെ അഞ്ചുപേരടങ്ങുന്ന 200 പ്രത്യേക പോളിംഗ് സംഘങ്ങളെയാണ് അസന്നിഹിത വോട്ടിംഗിനായി ജില്ലയിൽ സജ്ജീകരിച്ചരിക്കുന്നത്. അതത് റിട്ടേണിംഗ് ഓഫീസർമാർ പോളിംഗ് സംഘത്തിനുള്ള ബാലറ്റ് പേപ്പർ നൽകും. ഇവർ ബി.എൽ.ഒമാരുടെ സഹായത്തോടെ വോട്ടറുടെ വീട്ടിലെത്തി രഹസ്യ സ്വഭാവം നിലനിർത്തി വോട്ടു രേഖപ്പെടുത്തുന്നതിന് സംവിധാനമൊരുക്കും. വോട്ടു രേഖപ്പെടുത്തിയ ശേഷം പോളിംഗ് സംഘത്തിൻ്റെ പക്കലുള്ള പെട്ടിയിൽ നിക്ഷേപിക്കുന്ന ബാലറ്റ് അന്നുതന്നെ റിട്ടേണിംഗ് ഓഫീസർമാർക്ക് കൈമാറി സ്ട്രോംഗ് റൂമിലേക്കു മാറ്റും. ഹോം വോട്ടിംഗിന് അപേക്ഷ സമർപ്പിച്ചവർ ഈ തീയതികളിൽ വീടുകളിൽ ഉണ്ടായിരിക്കണമെന്നും വോട്ടവകാശം വിനിയോഗിക്കണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു.

വീട്ടിൽ വോട്ട് മണ്ഡലം തിരിച്ചുള്ള വോട്ടർമാരുടെ എണ്ണം

പാലാ -2,276
കടുത്തുരുത്തി -2,376
വൈക്കം -1,224
ഏറ്റുമാനൂർ -1,879
കോട്ടയം -1,564
പുതുപ്പള്ളി-1,965
ചങ്ങനാശ്ശേരി-1,474
കാഞ്ഞിരപ്പള്ളി-2,010
പൂഞ്ഞാർ -1,794

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും