Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
|
Loading Weather...
Follow Us:

നിയമസഭാ തെരഞ്ഞെടുപ്പിന് കോട്ടയം ജില്ലയിൽ തയ്യാറെടുപ്പുകൾ പൂർത്തിയായി

എസ്. സതീഷ്കുമാർ

നിയമസഭാ തെരഞ്ഞെടുപ്പിന് കോട്ടയം ജില്ലയിൽ തയ്യാറെടുപ്പുകൾ പൂർത്തിയായി

കോട്ടയം: ഏപ്രിൽ ഒൻപതിനു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് കോട്ടയം ജില്ലയിൽ തയ്യാറെടുപ്പുകൾ പൂർത്തിയായി. തെരഞ്ഞെടുപ്പ് സ്വതന്ത്രവും സുഗമവുമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ജില്ലയിലെ ഒൻപത് നിയമസഭാ മണ്ഡലങ്ങളിലും ഏർപ്പെടുത്തിയതായി ജില്ലകളക്ടർ ചേതൻ കുമാർ മിണ അറിയിച്ചു. ഏപ്രിൽ ഒൻപതിന് രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. ചങ്ങനാശേരി, പുതുപ്പള്ളി, കോട്ടയം, ഏറ്റുമാനൂർ, വൈക്കം, കടുത്തുരുത്തി, പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി എന്നീ നിയോജക മണ്ഡലങ്ങളിലായി 60 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ആകെയുള്ള 1505985 വോട്ടർമാരിൽ 772587 സ്ത്രീകളും 733385 പുരുഷൻമാരും ട്രാൻസ് ജെൻഡർ വിഭാഗത്തിൽ പെട്ട 13 പേരുമാണ് ഉള്ളത്.ജില്ലയിൽ1791 പോളിംഗ് സ്റ്റേഷനുകളിലായി 8608 ഉദ്യോഗസ്ഥരാണ് ഉണ്ടാവുക.
പാലാ-217, കടുത്തുരുത്തി-205, വൈക്കം-180, ഏറ്റുമാനൂർ-177, കോട്ടയം-188, പുതുപ്പള്ളി-201, ചങ്ങനാശേരി-205, കാഞ്ഞിരപ്പള്ളി-200, പൂഞ്ഞാർ-218 എന്നിങ്ങനെയാണ് പോളിംഗ് സ്റ്റേഷനുകളുടെ നിയോജക മണ്ഡലം തിരിച്ചുള്ള കണക്ക്. 2152 പ്രിസൈഡിംഗ് ഓഫീസർമാരും ഒന്നാം പോളിംഗ് ഓഫീസർമാരും 4304 പോളിംഗ് ഓഫീസർമാരുമാണുള്ളത്. ജില്ലയിൽ 187 സെക്ടറൽ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്. ക്രിട്ടിക്കൽ പോളിംഗ് സ്റ്റേഷനുകളിൽ നിരീക്ഷണത്തിന് 56 മൈക്രോ ഒബ്‌സർവർമാരുണ്ട്.

മണ്ഡലങ്ങളിലെ വോട്ടർമാരുടെ കണക്ക്

  1. പാലാ-175747 (പുരുഷൻമാർ-85585, സ്ത്രീകൾ-90162, ട്രാൻസ് ജെൻഡർ-0)
  2. കടുത്തുരുത്തി -175466 (പുരുഷൻമാർ-85561, സ്ത്രീകൾ-89904, ട്രാൻസ് ജെൻഡർ-1)
  3. വൈക്കം-155557 (പുരുഷൻമാർ-75777, സ്ത്രീകൾ- 79777, ട്രാൻസ് ജെൻഡർ-3)
  4. ഏറ്റുമാനൂർ -157788 (പുരുഷൻമാർ-77140, സ്ത്രീകൾ-80647, ട്രാൻസ് ജെൻഡർ-1)
  5. കോട്ടയം -148745 (പുരുഷൻമാർ-71588, സ്ത്രീകൾ-77156, ട്രാൻസ് ജെൻഡർ-1)
  6. പുതുപ്പള്ളി-169844 (പുരുഷൻമാർ-82717, സ്ത്രീകൾ-87122, ട്രാൻസ് ജെൻഡർ-5)

7. ചങ്ങനാശേരി -161816 (പുരുഷൻമാർ-78038, സ്ത്രീകൾ-83776, ട്രാൻസ് ജെൻഡർ-2)


8. കാഞ്ഞിരപ്പള്ളി -176900 (പുരുഷൻമാർ-85866, സ്ത്രീകൾ-91034, ട്രാൻസ്‌ജെൻഡർ-0)

  1. പൂഞ്ഞാർ-184122 (പുരുഷൻമാർ 91113, സ്ത്രീകൾ-93009, ട്രാൻസ് ജെൻഡർ-0)
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും