Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഇന്ത്യന്‍ ആര്‍മിയ്ക്ക് പിന്തുണയുമായി സ്ത്രീകളും കുട്ടികളുമടക്കം ലഡാക്കിലേക്കൊരു സഫാരി യാത്ര ◆ റാഗിങ്ങും ലഹരി ഉപയോഗവും തടയാൻ 'സിദ്ധാർഥൻ സ്റ്റുഡന്റ് വെൽഫെയർ ആപ്പ്' ഇന്ന് നിലവിൽ വരും ◆ യു.എ.ഇയിൽ വിനിക്സിന്റെ വൈക്കത്തഷ്ടമി-ഓണോത്സവം ആഘോഷിച്ചു ◆ വളർത്തുമൃഗങ്ങളിലെ പകർച്ചവ്യാധി നിയന്ത്രണ ചട്ടങ്ങൾ കർശനമാക്കി: ലംഘിച്ചാൽ തടവും പിഴയും ◆ വൈക്കം റോഡ് റെയിൽവേ സ്റ്റേഷന്റെ അവഗണനയ്ക്കെതിരെ കളിപ്പാട്ട ട്രെയിൻ വലിച്ച് ജനകീയ പ്രതിഷേധം ◆ ബാങ്കിന്റെ പേരിൽ കൊറിയർ തട്ടിപ്പ്; വ്യാജ ക്യൂ.ആർ കോഡുമായി തട്ടിപ്പുകാർ വൈക്കത്ത് സജീവം ◆ ഇന്ത്യന്‍ ആര്‍മിയ്ക്ക് പിന്തുണയുമായി സ്ത്രീകളും കുട്ടികളുമടക്കം ലഡാക്കിലേക്കൊരു സഫാരി യാത്ര ◆ റാഗിങ്ങും ലഹരി ഉപയോഗവും തടയാൻ 'സിദ്ധാർഥൻ സ്റ്റുഡന്റ് വെൽഫെയർ ആപ്പ്' ഇന്ന് നിലവിൽ വരും ◆ യു.എ.ഇയിൽ വിനിക്സിന്റെ വൈക്കത്തഷ്ടമി-ഓണോത്സവം ആഘോഷിച്ചു ◆ വളർത്തുമൃഗങ്ങളിലെ പകർച്ചവ്യാധി നിയന്ത്രണ ചട്ടങ്ങൾ കർശനമാക്കി: ലംഘിച്ചാൽ തടവും പിഴയും ◆ വൈക്കം റോഡ് റെയിൽവേ സ്റ്റേഷന്റെ അവഗണനയ്ക്കെതിരെ കളിപ്പാട്ട ട്രെയിൻ വലിച്ച് ജനകീയ പ്രതിഷേധം ◆ ബാങ്കിന്റെ പേരിൽ കൊറിയർ തട്ടിപ്പ്; വ്യാജ ക്യൂ.ആർ കോഡുമായി തട്ടിപ്പുകാർ വൈക്കത്ത് സജീവം ◆
|
Loading Weather...
Follow Us:

എട്ടങ്ങാടി ഒരുക്കി തിരുവാതിര ആഘോഷിക്കും

എട്ടങ്ങാടി ഒരുക്കി തിരുവാതിര ആഘോഷിക്കും

ആർ. സുരേഷ് ബാബു

വൈക്കം: എട്ടങ്ങാടി ഒരുക്കി തിരുവാതിരയാഘോഷിക്കുവാൻ ഒരുങ്ങുകയാണ് ഉദയനാപുരം ശ്രീദേവി വിലാസം എൻ.എസ്.എസ് വനിതാ സമാജം. പ്രത്യേക വൃതനിഷ്ഠയോടെ
മകയിരം നാളിൽ എട്ടങ്ങാടി വിഭവത്തിന് ഒരുക്കം തുടങ്ങും. മകയിരം നാളിൽ ചേന, ചേമ്പ്, കൂർക്ക, കാച്ചിൽ, മധുര കിഴങ്ങ്, ചെറുകിഴങ്ങ്, ഏത്തക്കാ, വൻപയർ എന്നിവ അഗ്നിയിൽ ചുട്ടും വറുത്തും വേവിച്ചുമാണ് എട്ടങ്ങാടി ഒരുക്കുന്നത്. ഒരുക്കിയ വിഭവത്തിൽ ശർക്കര, തേൻ, കരിമ്പ്, തെങ്ങ കൊത്ത് തുടങ്ങിയ വ ചേർക്കുന്നതോടെ എട്ടങ്ങാടി തയ്യാർ. ദീപം തെളിയിച്ച് ഗണപതിയേയും സരസ്വതിയേയും വന്ദിച്ച് അഷ്ടമംഗല്യം ദശപുഷ്പം എന്നിവ ഒരുക്കി വൈകിട്ട് 7ന് മഹാദേവനും പാർവതിക്കും വാഴയിലയിലും ചന്ദ്രന് പാത്രത്തിലും നിവേദ്യം നടത്തും. ചടങ്ങിനോടനുബന്ധിച്ച് പൂത്തിരുവാതിരയും തിരുവാതിര സ്നാനവും പാതിരപ്പൂ ചൂടലും നടുക്കും . ജനുവരി 3 ന് രാവിലെ 6ന് വൈക്കം ക്ഷേത്രത്തിൽ നടക്കുന്ന ആർദ്ര ദർശനത്തോടെ തിരുവാതിര വൃതം പൂർത്തിയാകും. ശ്രീദേവി വിലാസം
വനിതാ സമാജം പ്രവർത്തകർ നിരവധി വർഷമായി എട്ടങ്ങാടി ഒരുക്കി തിരുവാതിര ആഘോഷിച്ചവരുന്നു. ഭാരവാഹികളായ ജയ ഉണ്ണികൃഷ്ണൻ, ശ്രീജയ, ബിന്ദു തുടങ്ങിയവർ നേതൃത്വം നൽകും.
ആദ്യം ഭവനങ്ങളിൽ ആഘോഷിച്ചിരുന്ന തിരുവാതിരയാഘോഷം വനിതാ സമാജം പ്രവർത്തകർ ഏറ്റെടുത്തതോടെ കരയോഗം ഹാളിലായി. ശ്രീ പരമേശ്വരന്റെ ജൻമനക്ഷത്രമാണ് തിരുവാതിര. ഈ സുദിനത്തിൽ ശ്രീപാർവതി പരമേശ്വരന്റെ ദീർഘായുസ്സിനായി വൃതം അനുഷ്ഠിച്ചതായി ഐതിഹ്യം. സ്തീകൾ ഭർത്താക്കൻമാരുടെ യശസ്സിനും നെടുമംഗല്യത്തിനുമായും കന്യകമാർ ഉത്തമ ഭർത്താവിനെ ലഭിക്കുന്നതിനായും തിരുവാതിര വൃതം അനുഷ്ഠിച്ചു വരുന്നു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും