Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം
|
Loading Weather...
Follow Us:

ഗാന്ധിജി രക്തസാക്ഷിത്വ വാരാചരണ സമാപന സമ്മേളനം

ഗാന്ധിജി രക്തസാക്ഷിത്വ വാരാചരണ സമാപന സമ്മേളനം
ഗാന്ധിജി രക്തസാക്ഷിത്വ വാരാചരണ സമാപന സമ്മേളനം നഗരസഭാ ചെയർമാൻ അബ്ദുൽ സലാം റാവുത്തർ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: പുരാരേഖ വകുപ്പ് വൈക്കം നഗരസഭയുമായി ചേർന്ന് നടത്തി ഗാന്ധിജി രക്തസാക്ഷിത്വ വാരാചരണ സമാപന സമ്മേളനം നടന്നു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഓൺലൈൻ ആയി സന്ദേശം നൽകി.

0:00
/1:25

സമ്മേളനം നഗരസഭാ ചെയർമാൻ അബ്ദുസ്സലാം റാവുത്തർ ഉദ്ഘാടനം ചെയ്തു. വൈക്കം സത്യാഗ്രഹ സ്മാരകഹാളിൽ നടന്ന രക്തസാക്ഷിത്വ വാരാചരണത്തിനാണ് സമാപനമായത്. പുരാരേഖ വകുപ്പുമായി ചേർന്ന് സത്യാഗ്രഹ സ്മാരകം കൂടുതൽ ജനകീയമാക്കാനുള്ള നഗരസഭ നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയർമാൻ പറഞ്ഞു.ചടങ്ങിൽ മികച്ച ഡബിംഗ് ആർട്ടിസ്റ്റ് എന്ന സംസ്ഥാന ചലചിത്ര പുരസ്ക്കാരം നേടിയ വൈക്കം ഭാസിയെ പൊന്നാട അണിയിച്ച് ആദരിച്ചു. പുരാരേഖാവകുപ്പിൻ്റെ ഉപഹാരം വകുപ്പ് ഡയറക്ടർ ഇൻ ചാർജ് എസ്. പാർവതി നൽകി. സ്വാഗതം പറഞ്ഞു. നഗരസഭ വൈസ് ചെയർപേഴ്സൻ സൗദാമിനി അഭിലാഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡോക്ടർ അനിൽ ചേലേമ്പ്ര, എസ്. പാർവതി എന്നിവർ പ്രസംഗിച്ചു. നഗരസഭാ അംഗങ്ങൾ, സത്യാഗ്രഹ സ്മാരക ജീവനക്കാർ തുടങ്ങി വിവിധ സാംസ്കാരിക പ്രവർത്തരും പങ്കെടുത്തു. സത്യാഗ്രഹ സ്മാരക മ്യൂസിയം സൂപ്രണ്ട് എ. മഞ്ജു കൃതജ്ഞത പറഞ്ഞു രക്തസാക്ഷിത്വ വാരാചരണ പരിപാടിയോടനുബന്ധിച്ച് എക്സിബിഷൻ സംഘടിപ്പിച്ചിരുന്നു. പല ദിവസങ്ങളിലായി പപ്പറ്റ്ഷോ, നാടൻപാട്ട്, സെമിനാർ എന്നിവയും നടന്നു. സത്യാഗ്രഹ മ്യൂസിയത്തെ പരിചയപ്പെടുത്തുന്ന ക്യുററ്റോറിയൽ വാക്ക് ഉച്ചയ്ക്കുശേഷം നടന്നു. കേരള ഭാഷ ഇൻസ്റ്റ്യൂട്ട് മുൻ ഡയറക്ടർ പ്രൊഫസർ വി. കാർത്തികേയൻ നായ ക്യൂററ്റോറിയൽ വാക്ക് നയിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും