ഗുരു പൂർണിമ മഹോത്സവം
എസ്. സതീഷ് കുമാർ
വൈക്കം: മാതാ അമൃതാനന്ദമയി മഠത്തിൽ ഗുരു പൂർണിമ മഹോത്സവം നടത്തി. ഞായറാഴ്ചയായിരുന്നു ഗുരുപൂർണ്ണിമ മഹോൽസവം. രാവിലെ ഗുരു ഹോമത്തോടെ ചടങ്ങിന് തുടക്കമായത്. ഗുരുപാദുക പൂജ, അർച്ചന, ബ്രഹ്മ.ആദി ദേവാമൃത(അമൃതപുരി)യുടെ സത്സംഗം, ഭജന എന്നിവ നടന്നു.
വൈക്കം എം.എൽ.എ .കെ ബിനിമോന് സ്വീകരണം നൽകി. അമൃതശ്രീ കുടുംബ അംഗങ്ങളുടെ മക്കളിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് തിളക്കമാർന്ന വിജയം നേടിയ വിദ്യാർത്ഥികളെ എം.എൽ.എ ആദരിച്ചു. വൈക്കം ആശ്രമ മഠാധിപതി ബ്രഹ്മ. നൈവേദ്യാമൃത ചൈതന്യ, ബ്രഹ്മ.ലക്ഷ്മി എന്നിവർ നേതൃത്വം നൽകിയ ചടങ്ങുകൾ അമൃത ഭോജനത്തോടെയാണ് സമാപിച്ചത്.
Comments ()