Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം
|
Loading Weather...
Follow Us:

ഹിന്ദു ഏകതാ സമ്മേളനം; സ്വാഗതസംഘം രൂപീകരിച്ചു

ഹിന്ദു ഏകതാ സമ്മേളനം; സ്വാഗതസംഘം രൂപീകരിച്ചു
ഹിന്ദു ഏകതാ സമ്മേളനത്തിനു മുന്നോടിയായി വൈക്കത്ത് നടത്തിയ സ്വാഗത സംഘംയോഗത്തിൽ ധീവരസഭ എല്ലാ പ്രസിഡൻ്റ് ശിവദാസ് നാരായണൻ മുഖ്യപ്രഭാഷണം നടത്തുന്നു

വൈക്കം: ഹിന്ദു ഏകതാ സമ്മേളനത്തിനു മുന്നോടിയായി വൈക്കത്ത് സ്വാഗതസംഘം രൂപീകരിച്ചു. വൈക്കം സമൂഹമഠം ഹാളിൽ നടന്ന ചടങ്ങിൽ ധീവരസഭ ജില്ലാ പ്രസിഡൻ്റ് ശിവദാസ് നാരായണൻ മുഖ്യപ്രഭാഷണം നടത്തി. ഹൈന്ദവ കൂട്ടായ്മയും ഐക്യവും ഈ കാലഘട്ടത്തിൻ്റെ മുഖ്യ ആവശ്യമായി തീർന്നിരിക്കുകയാണെന്നും ഇതിനായി നമ്മൾ ശക്തമായ പ്രവർത്തനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ,ആർ.എസ്.എസ് വിഭാഗ് സമ്പർക്ക പ്രമുഖ് എ..വി. ഉണ്ണികൃഷ്ണൻ, എം.ജി. സോമനാഥ്, വൈക്കം മഹാദേവക്ഷേത്രം മേൽശാന്തി ടി.ഡി. നാരായണൻ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു. മുഖ്യരക്ഷാധികാരി വൈക്കം മഹാദേവക്ഷേത്രം മേൽശാന്തി ടി.ഡി. നാരായണൻ നമ്പൂതിരിയേയും
രക്ഷാധികാരിയായി ധീവരസഭ ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണനേയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡൻ്റുമാരായി അഡ്വ. ശ്രീകല, ഒ. മോഹനകുമാരി, വാർഡ് കൗൺസിലർ ഗിരിജാകുമാരി, ജനറൽ കൺവീനർമാരായി ജിഷ്ണു, ആനന്ദ് കെ, അനീഷ്. ആർ, ട്രഷറർ പി. പ്രകാശൻ, മീഡിയ ഇൻ ചാർജ് എ.എച്ച് സനീഷ് എന്നിവരെ തിരഞ്ഞെടുത്തു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും