ഇണ്ടംതുരുത്തില്‍ കാര്‍ത്തൃായനി ദേവിക്ഷേത്രത്തില്‍ നവീകരണ പ്രവര്‍ത്തനം തുടങ്ങി

വൈക്കം: തെക്കെനട ഇണ്ടംതുരുത്തില്‍ കാര്‍ത്തൃായനി ദേവിക്ഷേത്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ദീപപ്രകാശനം ശബരിമല മുന്‍ മേല്‍ശാന്തി വി. മുരളീധരന്‍ നമ്പൂതിരി നിര്‍വഹിച്ചു. ചുറ്റുമതില്‍ നിര്‍മാണം ബലിക്കല്‍പുര, പ്രദിക്ഷണ വഴി, തിരുമുറ്റം കല്ല്പാകല്‍ എന്നിവയാണ് പുനര്‍നിര്‍മിക്കുന്നത്. ശബരിമല മുന്‍ മേല്‍ശാന്തി നീലകണ്ഠന്‍ നമ്പൂതിരി, മാളികപ്പുറം മുന്‍ മേല്‍ശാന്തി വി. ഹരിഹരന്‍ നമ്പൂതിരി, ക്ഷേത്രം മേല്‍ശാന്തി എം. വിഷ്ണു നമ്പൂതിരി, സഹകാര്‍മികന്‍ വിവേക് ഹരി എന്നിവര്‍ പങ്കെടുത്തു