Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ ആശങ്കയേറ്റി വീണ്ടും മഴ മുന്നറിയിപ്പ് കോട്ടയം ഉൾപ്പടെ നാലു ജില്ലകളിൽ നാളെ അവധി തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് കോട്ടയം ജില്ലയിൽ റെഡ് അലർട്ട് മഴക്കെടുതി ദുരിതാശ്വാസം: അപേക്ഷിക്കേണ്ട വിധം വൈക്കത്ത് വെള്ളമിറങ്ങിത്തുടങ്ങി: കൃഷിനാശം കുറയ്ക്കാൻ പാടുപെട്ട് കർഷകർ കർഷകരുടെ കണ്ണീരായി വെള്ളപ്പൊക്കം: വൈക്കം മേഖലയിൽ ലക്ഷങ്ങളുടെ കൃഷിനാശം ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ ആശങ്കയേറ്റി വീണ്ടും മഴ മുന്നറിയിപ്പ് കോട്ടയം ഉൾപ്പടെ നാലു ജില്ലകളിൽ നാളെ അവധി തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് കോട്ടയം ജില്ലയിൽ റെഡ് അലർട്ട് മഴക്കെടുതി ദുരിതാശ്വാസം: അപേക്ഷിക്കേണ്ട വിധം വൈക്കത്ത് വെള്ളമിറങ്ങിത്തുടങ്ങി: കൃഷിനാശം കുറയ്ക്കാൻ പാടുപെട്ട് കർഷകർ കർഷകരുടെ കണ്ണീരായി വെള്ളപ്പൊക്കം: വൈക്കം മേഖലയിൽ ലക്ഷങ്ങളുടെ കൃഷിനാശം
|
Loading Weather...
Follow Us:

ഇന്ത്യൻ പ്രസിഡന്റിൽ നിന്നും അവാർഡ് നേടിയ അതിഥി കൃഷ്ണദാസിനെ ആദരിച്ചു

ഇന്ത്യൻ പ്രസിഡന്റിൽ നിന്നും അവാർഡ് നേടിയ അതിഥി കൃഷ്ണദാസിനെ ആദരിച്ചു
ഇന്ത്യൻ പ്രസിഡന്റിൽ നിന്നും അവാർഡ് നേടിയ ഷോർട്ട് ഫിലിം സംവിധായക അതിഥി കൃഷ്ണദാസിനെയും വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച വനിതകളെയും ആദരിക്കുന്നു

വൈക്കം: ഹരിതാ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ലോക വനിതാ ദിനാചരണവും വനിതാ സ്വയം പ്രതിരോധ പരിശീലനവും നടത്തി. പി. കൃഷ്ണപിള്ള ലൈബ്രറി സ്മാരക ഹാളിൽ നടന്ന യോഗത്തിൽ ഇന്ത്യൻ പ്രസിഡന്റ്  ദ്രൗപതി മുർമ്മുവിൽ നിന്നും ഏറ്റവും നല്ല അനിമേറ്റഡ്  ഷോർട്ട് ഫിലിം സംവിധായികക്കുള്ള ദേശീയ അവാർഡ് നേടിയ അതിഥി കൃഷ്ണദാസിനെ ആദരിച്ചു. വിവധ രംഗങ്ങളിൽ കഴിവ് തെളിയിച്ച ഹരിതാ റെസിഡൻസ് അസോസിയേഷനിലെ ഡോ: സീബ മോൾ, ജയലക്ഷ്മി ജീവൻ, ശശികല ദേവദാസ്, ഷൈനി അനിമോൻ ചാണ്ടി, കെ.ജെ.സുജാത എന്നിവരെയും പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു. കേരള പൊലീസിലെ കോട്ടയം നാർക്കോട്ടിക് സെല്ലിൽ നിന്നുള്ള സിവിൽ പൊലീസ് ഓഫീസർമാരായ പി.ശിശിരമോൾ, എൻ.എസ്. നിത്യാദാസ്, എസ്.പി. പ്രസീത എന്നിവർ വനിതകൾക്ക് സ്വയം പ്രതിരോധ പരിശീലനം നൽകി. പ്രസിഡന്റ് ജീവൻ ശിവറാം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം. സന്തോഷ് കുമാർ, വൈസ് പ്രസിഡന്റ് നന്ദു ലാൽ, പി.എം. സുനിൽ കുമാർ, ആർ. രാജേഷ്, സി.ഒ. അബ്രഹാം, എൻ.എച്ച്. ഹരീഷ്, പി. ഗിരീഷ്, കെ. രാജപ്പൻ, വി. മുരളീധരൻ, ടി.എം. ശ്രീകുമാർ, അമൽ ദിലീപ് എന്നിവർ പ്രസംഗിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും