Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
അവകാശസംരക്ഷണത്തിനായി മത്സ്യത്തൊഴിലാളികൾ: വൈക്കത്ത് എ.ഐ.ടി.യു.സി പ്രതിഷേധ സംഗമം പിതൃതർപ്പണ പുണ്യത്തിൽ ജനസഹസ്രങ്ങൾ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ അവകാശസംരക്ഷണത്തിനായി മത്സ്യത്തൊഴിലാളികൾ: വൈക്കത്ത് എ.ഐ.ടി.യു.സി പ്രതിഷേധ സംഗമം പിതൃതർപ്പണ പുണ്യത്തിൽ ജനസഹസ്രങ്ങൾ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ
|
Loading Weather...
Follow Us:

ഇന്ത്യാ ഗോസ്പൽ ചർച്ച് ജനറൽ കൺവൻഷൻ

ഇന്ത്യാ ഗോസ്പൽ ചർച്ച് ജനറൽ കൺവൻഷൻ
മാന്നാർ എബനേസർ കൺവൻഷൻ നഗറിൽ ആരംഭിച്ച ഇന്ത്യാ ഗോസ്പൽ ചർച്ച് ജനറൽ കൺവൻഷൻ സഭാ പ്രസിഡന്റ് പാസ്റ്റർ എം.കെ. സാം ഉത്ഘാടനം ചെയ്യുന്നു

കടുത്തുരുത്തി: ഇന്ത്യാ ഗോസ്പൽ ചർച്ച് ജനറൽ കൺവൻഷന് തുടക്കമായി. ഇന്ത്യാ ഗോസ്പൽ ചർച്ചിന്റെ ജനറൽ കൺവൻഷനാണ് കടുത്തുരുത്തി മാന്നാർ എബനേസർ കൺവൻഷൻ നഗറിൽ ആരംഭിച്ചത്. സഭയുടെ പ്രസിഡന്റ് പാസ്റ്റർ എം.കെ. സാം കൺവൻഷൻ ഉത്ഘാടനം ചെയ്തു. ജനുവരി 8 മുതൽ 11 വരെയാണ് കൺവൻഷൻ നടക്കുന്നത്. ഈ ദിവസങ്ങളിലായി വൈകിട്ട് നടക്കുന്ന പൊതുയോഗങ്ങളിൽ പ്രമുഖ സുവിശേഷ പ്രഭാഷകരായ പാസ്റ്റർമാരായ ജിനു തങ്കച്ചൻ (കുമിളി), ഷാജി എം. പോൾ (വെണ്ണിക്കുളം), കെ.എസ്. ഏബ്രഹാം (തലയോലപ്പറമ്പ്), വർഗ്ഗീസ് ഏബ്രഹാം (റാന്നി) എന്നിവർ വചനപ്രഘോഷണം നടത്തും. തിരുവനന്തപുരം കാഹളം വോയിസ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പകൽ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ എം.കെ. സാം (വിളയാംകോട്), ഷാജി മാത്യു (ഇടമൺ), ബിനോയ് കുര്യാക്കോസ് (രത്തലാം), ഡേവിഡ് ബെന്നി (ജാൽന) തുടങ്ങിയവർ സംസാരിക്കും.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും