Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

ഇഫ്താർ വിരുന്ന് നടന്നു

ഇഫ്താർ വിരുന്ന് നടന്നു
വെച്ചൂരിൽ നടന്ന ഇഫ്താർ വിരുന്ന്

വൈക്കം: സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും സന്ദേശവുമായി വെച്ചൂരിൽ ഇഫ്താർ വിരുന്ന് നടന്നു. വെച്ചൂർ അൻസാറുൽ ഇസ്ലാം ജമാഅത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് നാടിൻറെ വിവിധ മേഖലയിലുള്ളവരുടെ കൂടിച്ചേരലിൻ്റെ വേദിയായി. വെച്ചൂരിലെ അൻസാറുൽ ഇസ്ലാം ജമാഅത്ത് അങ്കണത്തിൽ ജമാഅത്ത് കമ്മിറ്റി ഭാരവാഹികളുടെയും വിവിധ സമുദായ നേതാക്കളുടെയും സാന്നിദ്ധ്യത്തിലാണ് വിഭവ സമൃദ്ധമായ നോമ്പുതുറ നടത്തിയത്. വിവിധ രാഷ്ട്രീയ കക്ഷികളിലെ മുതിർന്ന നേതാക്കളും വൈക്കം നിയോജക മണ്ഡലത്തിലെ നിയുക്ത സ്ഥാനാർത്ഥികളുടെ സാന്നിധ്യവും ചടങ്ങിൽ ഉണ്ടായിരുന്നു. വൈക്കം എം.എൽ.എ സി.കെ ആശ മഹൽ ഇമാം ജനാബ് സമീർ അൽ ഖാസിമി, സെൻ്റ് മേരിസ് ചർച്ച് വികാരി ജോഷി കളത്തിപറമ്പിൽ, വൈക്കം നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ, വെച്ചൂർ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു അജി, ജില്ലാ പഞ്ചായത്ത് അംഗം ആനന്ദ്ബാബു, വാർഡ്‌ പഞ്ചായത്ത് അംഗം വി.ടി. ജയശ്രീ, സുമേഷ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും