Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കോട്ടയം ഉൾപ്പടെ നാലു ജില്ലകളിൽ നാളെ അവധി തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് കോട്ടയം ജില്ലയിൽ റെഡ് അലർട്ട് മഴക്കെടുതി ദുരിതാശ്വാസം: അപേക്ഷിക്കേണ്ട വിധം വൈക്കത്ത് വെള്ളമിറങ്ങിത്തുടങ്ങി: കൃഷിനാശം കുറയ്ക്കാൻ പാടുപെട്ട് കർഷകർ കർഷകരുടെ കണ്ണീരായി വെള്ളപ്പൊക്കം: വൈക്കം മേഖലയിൽ ലക്ഷങ്ങളുടെ കൃഷിനാശം കോട്ടയം ഉൾപ്പടെ നാലു ജില്ലകളിൽ നാളെ അവധി തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് കോട്ടയം ജില്ലയിൽ റെഡ് അലർട്ട് മഴക്കെടുതി ദുരിതാശ്വാസം: അപേക്ഷിക്കേണ്ട വിധം വൈക്കത്ത് വെള്ളമിറങ്ങിത്തുടങ്ങി: കൃഷിനാശം കുറയ്ക്കാൻ പാടുപെട്ട് കർഷകർ കർഷകരുടെ കണ്ണീരായി വെള്ളപ്പൊക്കം: വൈക്കം മേഖലയിൽ ലക്ഷങ്ങളുടെ കൃഷിനാശം
|
Loading Weather...
Follow Us:

ഇത്തിപ്പുഴ ശ്രീനാരായണേശ്വരം ഗുരുദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടി ഉയര്‍ത്തി

ഇത്തിപ്പുഴ ശ്രീനാരായണേശ്വരം ഗുരുദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടി ഉയര്‍ത്തി
ശ്രീനാരായണഗുരുദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് പതാക ഉയര്‍ത്തുന്നു 

വൈക്കം: ഇത്തിപ്പുഴ ശ്രീനാരായണേശ്വര ഗുരുദേവ ക്ഷേത്രത്തിലെ 17-ാമത് പ്രതിഷ്ഠാവാര്‍ഷികത്തിന്റേയും തിരുവുത്സവത്തിന്റേയും കൊടി ഉയര്‍ത്തല്‍ ഞായറാഴ്ച രാവിലെ എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിച്ചു. ക്ഷേത്രം തന്ത്രി സുരേഷ് വൈക്കത്തുശ്ശേരി, മേല്‍ശാന്തി സുമേഷ് ശാന്തി ചെമ്മനത്തുകര എന്നിവര്‍ കാര്‍മ്മികരായിരുന്നു. രാവിലെ പുഷ്പാഭിഷേകം, ശതാഭിഷേകം, ഹോമമന്ത്രം, അദ്ധ്യാത്മിക പ്രഭാഷണം, മഹാപ്രസാദഊട്ട് എന്നിവ നടത്തി. ക്ഷേത്രം ചെയര്‍മാന്‍ പി.എസ് സുഹാസ്, കണ്‍വീനര്‍ രമാ സജീവന്‍, രാജേഷ് മോഹന്‍, വൈസ് ചെയര്‍മാന്‍ മനോമണി സെല്‍വന്‍, ബീനീഷ് ബാബു, രാജീവ് കടലേഴത്ത്, സത്യന്‍ അങ്ങേത്തറ, ഷീല സന്തോഷ്, ശ്രീജ ജോഷി, സ്മിത ചെത്തിയില്‍, വനിതാസംഘം വൈസ് പ്രസിഡന്റ് സുമാദേവി, സെക്രട്ടറി സോണിയ പ്രസാദ് എന്നിവര്‍ പങ്കെടുത്തു.
വിവിധ ദിവസങ്ങളില്‍ ഗുരുദേവ കൃതികളുടെ ആലാപനം, പറയ്ക്ക് എഴുന്നള്ളിപ്പ്, പൂത്താലം വരവ്, പ്രസാദഊട്ട്, തിരുവാതിര, ധ്വനി 2026, പ്രസാദകഞ്ഞി, ലളിതസഹസ്രനാമ സ്‌ത്രോത്ര പാരായണം, ഹോമമന്ത്ര മഹായജ്ഞം, ശ്രീനാരായണ ധര്‍മ്മ ഉത്സവം, ഭഗവത്സേവ, കുട്ടികളുടെ കലാപരിപാടികള്‍, ശതകലശപൂജ, ശതകലശഅഭിഷേകം, മഹാപ്രസാദഊട്ട്, വിളക്ക്പൂജ, പുഷ്പാഭിഷേകം, പൂമൂടല്‍, ഭക്തിഗാനസുധ എന്നിവ നടക്കും.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും