ഇടയാഴം സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ ഉത്സവം; നാളെ കൊടിയേറും
വൈക്കം: ഇടയാഴം ശ്രീസുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവം 23 മുതല്‍ 28 വരെ ആഘോഷിക്കും. ഉത്സവത്തിന്റെ കൊടിയേറ്റ് തിങ്കളാഴ്ച വൈകിട്ട് 6നും 7നും ഇടക്കുള്ള സമയത്ത് ക്ഷേത്രം തന്ത്രി മണിയത്താറ്റ്മന ദിനേശന്‍ നമ്പൂതിരി നടത്തും. കൊടിയേറ്റിന് ശേഷം ദേവസ്വം കമ്മീഷണര്‍ തിരുനടയില്‍ കെടാവിളക്ക് തെളിയിക്കും. കലാമണ്ഡലത്തില്‍ കലാപരിപാടികളുടെ ഭദ്രദീപപ്രകാശനം വെച്ചൂര്‍ സുദര്‍ശനന്‍ നടത്തും. തുടര്‍ന്ന് തിരുവാതിര, ഫ്യൂഷന്‍ തിരുവാതിര, ഡാന്‍സ് എന്നിവ നടക്കും. രണ്ടാം ദിവസം രാവിലെ ശ്രീബലി, 12.30ന് അന്നദാനം, വൈകിട്ട് 5ന് കാഴ്ചശ്രീബലി, ചുറ്റുവിളക്ക്, 6.30ന് ഫ്യൂഷന്‍ തിരുവാതിര, 7.30ന് ഫ്യൂഷന്‍തിരുവാതിര, 8ന് ഗാനസന്ധ്യ എന്നിവ നടക്കും. മൂന്നാം ദിവസം ഉച്ചക്ക് 12.30ന് അന്നദാനം, വൈകിട്ട് 5ന് കാഴ്ചശ്രീബലി, ചുറ്റുവിളക്ക്, 6.30ന് ഫ്യൂഷന്‍ തിരുവാതിര, 8ന് നാടകം എന്നിവ നടക്കും. നാലാംദിവസം രാവിലെ പാല്‍ക്കാവടി, 11.30ന് ഉത്സവബലി ദര്‍ശനം, 1ന് അന്നദാനം, വൈകിട്ട് 5ന് കാഴ്ചശ്രീബലി, ചുറ്റുവിളക്ക്, 5.30ന് കാവടിവരവ്, 5.30ന് തിരുവാതിര, 6.30ന് സംഗീതാര്‍ച്ചന, കാവടിവരവ്, കാവടി അഭിഷേകം എന്നിവ നടക്കും. അഞ്ചാം ദിവസം രാവിലെ 6.30ന് ശ്രീബലി, 1ന് അന്നദാനം, വൈകിട്ട് 5ന് കാഴ്ചശ്രീബലി, വലിയ വിളക്ക് മഹോത്സവം, ചുറ്റുവിളക്ക്, 8.30ന് തോല്‍പ്പാവക്കൂത്ത്, വലിയ വിളക്ക് എന്നിവ നടക്കും. ആറാം ദിവസം രാവിലെ 11ന് മ്യൂസിക്കല്‍ സിംഫണി, 12.30ന് അന്നദാനം, വൈകിട്ട് 5ന് ചുറ്റുവിളക്ക്, 5.30ന് ആറാട്ട്ബലി, കൊടിയിറക്ക്, ആറാട്ട് എഴുന്നള്ളിപ്പ്, സംഗീതസന്ധ്യ, ആറാട്ട് വരവ്, ചുറ്റുവിളക്ക്, 25 കലശം എന്നിവയും നടക്കും.
Comments ()