Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മഴക്കെടുതി 15 മരണം ജാഗ്രത പാലിക്കണം, നിര്‍ദേശങ്ങള്‍ അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം: ജില്ലാ കളക്ടര്‍ ജില്ലയിൽ 71 ക്യാമ്പുകളിലായി 1,678 പേർ കൂടുതൽ കുടുംബങ്ങൾ എത്തുന്നു... കനത്ത മഴയിൽ വിറങ്ങലിച്ച് കേരളം: 12 ജില്ലകളിൽ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അവധി കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം മഴക്കെടുതി 15 മരണം ജാഗ്രത പാലിക്കണം, നിര്‍ദേശങ്ങള്‍ അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം: ജില്ലാ കളക്ടര്‍ ജില്ലയിൽ 71 ക്യാമ്പുകളിലായി 1,678 പേർ കൂടുതൽ കുടുംബങ്ങൾ എത്തുന്നു... കനത്ത മഴയിൽ വിറങ്ങലിച്ച് കേരളം: 12 ജില്ലകളിൽ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അവധി കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
|
Loading Weather...
Follow Us:

ഹരിതാരവം കർഷക കൂട്ടായ്മ വിഷു ചന്ത നടത്തി

എസ്. സതീഷ് കുമാർ

ഹരിതാരവം കർഷക കൂട്ടായ്മ വിഷു ചന്ത നടത്തി

വൈക്കം: ഹരിതാരവം കർഷക കൂട്ടായ്മയുടെ അയ്യർകുളങ്ങരയിലെ ആറാമത് നാട്ടുചന്ത വിഷു ചന്തയായി മാറി. മുനിസിപ്പൽ കൗൺസിലർമാരായ
ബി. സുശീല, എ.സി. മണിയമ്മ, പി.കെ. വിജിമോൾ എന്നിവരുടെ നേതൃത്വത്തിലാണ് വിഷുചന്ത നടത്തിയത്. വൈക്കം നഗരസഭ 11, 12,13, 14 എന്നീ നാല് വാർഡുകളിലെ കർഷകർ നാട്ടുചന്തയിൽ പച്ചക്കറികൾ നേരിട്ട് എത്തിച്ചു. പയർ, പാവൽ, കോവൽ, വഴുതന, പടവലം, മത്തൻ, കറിക്കായ, ചീര, ചേമ്പ്, കപ്പ, ചക്ക, സപ്പോർട്ട, മാങ്ങ, വെള്ളരി, ചക്കിലാട്ടിയ വെളിച്ചെണ്ണ, തേങ്ങ, തുടങ്ങിയ നാടൻ പച്ചക്കറികളും മറ്റിനങ്ങളുമാണ് വിഷുചന്തയിൽ വിതരണം ചെയ്തത്. എല്ലാ ശനിയാഴ്ചയുമാണ് ഇവിടെ നാട്ടു ചന്ത തുറക്കുന്നത്. വിഷു പ്രമാണിച്ചാണ് ആറാമത്തെ ചന്ത ഇന്ന് തുറന്നതതെന്ന് ഹരിതാരവം കൂട്ടായമ അറിയിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും