Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കോട്ടയം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ 6-8-2026 വ്യാഴാഴ്ച അവധി മഴക്കെടുതിയിൽ വീടുകളിൽ വെള്ളം കയറിയ എല്ലാവർക്കും സർക്കാർ സഹായം വൈക്കത്ത് 164.28 ലക്ഷത്തിൻ്റെ കൃഷിനാശം വൈക്കത്ത് ഖാദി വിപണന മേള തുടങ്ങി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തും: പ്രഖ്യാപനവുമായി തമിഴ്നാട് സര്‍ക്കാർ സംസ്ഥാന ജലസേചന വകുപ്പ് നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു വൈക്കത്തേയും കോട്ടയം ജില്ലയിലേയും വെള്ളം കയറിയ റോഡുകൾ വെളളക്കെട്ട്: രണ്ടു ജില്ലകളിൽ പ്രളയസമാന സാഹചര്യം ഖേദം പ്രകടിപ്പിച്ച്‌ ഗതാഗത മന്ത്രി സി.പി ജോൺ വൈക്കത്ത് വെള്ളപ്പൊക്കം രൂക്ഷമാകുന്നു: ജനജീവിതം ദുരിതത്തിൽ ദുരിതാശ്വാസ ക്യാമ്പിൽ ഗ്യാസ് സിലണ്ടറുകൾ കിട്ടാനില്ല: ഭക്ഷണ വിതരണം പ്രതിസന്ധിയിൽ തലയോലപ്പറമ്പിൽ മാതൃകയായി വനിതാ ജനപ്രതിനിധികൾ: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കി എട്ട് പഞ്ചായത്ത് അംഗങ്ങൾ കോട്ടയം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ 6-8-2026 വ്യാഴാഴ്ച അവധി മഴക്കെടുതിയിൽ വീടുകളിൽ വെള്ളം കയറിയ എല്ലാവർക്കും സർക്കാർ സഹായം വൈക്കത്ത് 164.28 ലക്ഷത്തിൻ്റെ കൃഷിനാശം വൈക്കത്ത് ഖാദി വിപണന മേള തുടങ്ങി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തും: പ്രഖ്യാപനവുമായി തമിഴ്നാട് സര്‍ക്കാർ സംസ്ഥാന ജലസേചന വകുപ്പ് നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു വൈക്കത്തേയും കോട്ടയം ജില്ലയിലേയും വെള്ളം കയറിയ റോഡുകൾ വെളളക്കെട്ട്: രണ്ടു ജില്ലകളിൽ പ്രളയസമാന സാഹചര്യം ഖേദം പ്രകടിപ്പിച്ച്‌ ഗതാഗത മന്ത്രി സി.പി ജോൺ വൈക്കത്ത് വെള്ളപ്പൊക്കം രൂക്ഷമാകുന്നു: ജനജീവിതം ദുരിതത്തിൽ ദുരിതാശ്വാസ ക്യാമ്പിൽ ഗ്യാസ് സിലണ്ടറുകൾ കിട്ടാനില്ല: ഭക്ഷണ വിതരണം പ്രതിസന്ധിയിൽ തലയോലപ്പറമ്പിൽ മാതൃകയായി വനിതാ ജനപ്രതിനിധികൾ: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കി എട്ട് പഞ്ചായത്ത് അംഗങ്ങൾ
|
Loading Weather...
Follow Us:

ഇടയാഴം സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ ഉത്സവം; നാളെ കൊടിയേറും

വൈക്കം: ഇടയാഴം ശ്രീസുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവം 23 മുതല്‍ 28 വരെ ആഘോഷിക്കും. ഉത്സവത്തിന്റെ കൊടിയേറ്റ് തിങ്കളാഴ്ച വൈകിട്ട് 6നും 7നും ഇടക്കുള്ള സമയത്ത് ക്ഷേത്രം തന്ത്രി മണിയത്താറ്റ്മന ദിനേശന്‍ നമ്പൂതിരി നടത്തും. കൊടിയേറ്റിന് ശേഷം ദേവസ്വം കമ്മീഷണര്‍ തിരുനടയില്‍ കെടാവിളക്ക് തെളിയിക്കും. കലാമണ്ഡലത്തില്‍ കലാപരിപാടികളുടെ ഭദ്രദീപപ്രകാശനം വെച്ചൂര്‍ സുദര്‍ശനന്‍ നടത്തും. തുടര്‍ന്ന് തിരുവാതിര, ഫ്യൂഷന്‍ തിരുവാതിര, ഡാന്‍സ് എന്നിവ നടക്കും. രണ്ടാം ദിവസം രാവിലെ ശ്രീബലി, 12.30ന് അന്നദാനം, വൈകിട്ട് 5ന് കാഴ്ചശ്രീബലി, ചുറ്റുവിളക്ക്, 6.30ന് ഫ്യൂഷന്‍ തിരുവാതിര, 7.30ന് ഫ്യൂഷന്‍തിരുവാതിര, 8ന് ഗാനസന്ധ്യ എന്നിവ നടക്കും. മൂന്നാം ദിവസം ഉച്ചക്ക് 12.30ന് അന്നദാനം, വൈകിട്ട് 5ന് കാഴ്ചശ്രീബലി, ചുറ്റുവിളക്ക്, 6.30ന് ഫ്യൂഷന്‍ തിരുവാതിര, 8ന് നാടകം എന്നിവ നടക്കും. നാലാംദിവസം രാവിലെ പാല്‍ക്കാവടി, 11.30ന് ഉത്സവബലി ദര്‍ശനം, 1ന് അന്നദാനം, വൈകിട്ട് 5ന് കാഴ്ചശ്രീബലി, ചുറ്റുവിളക്ക്, 5.30ന് കാവടിവരവ്, 5.30ന് തിരുവാതിര, 6.30ന് സംഗീതാര്‍ച്ചന, കാവടിവരവ്, കാവടി അഭിഷേകം എന്നിവ നടക്കും. അഞ്ചാം ദിവസം രാവിലെ 6.30ന് ശ്രീബലി, 1ന് അന്നദാനം, വൈകിട്ട് 5ന് കാഴ്ചശ്രീബലി, വലിയ വിളക്ക് മഹോത്സവം, ചുറ്റുവിളക്ക്, 8.30ന് തോല്‍പ്പാവക്കൂത്ത്, വലിയ വിളക്ക് എന്നിവ നടക്കും. ആറാം ദിവസം രാവിലെ 11ന് മ്യൂസിക്കല്‍ സിംഫണി, 12.30ന് അന്നദാനം, വൈകിട്ട് 5ന് ചുറ്റുവിളക്ക്, 5.30ന് ആറാട്ട്ബലി, കൊടിയിറക്ക്, ആറാട്ട് എഴുന്നള്ളിപ്പ്, സംഗീതസന്ധ്യ, ആറാട്ട് വരവ്, ചുറ്റുവിളക്ക്, 25 കലശം എന്നിവയും നടക്കും.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും