Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കത്ത് വർധിച്ചുവരുന്ന ആത്മഹത്യകൾക്കെതിരെ ജാഗ്രത; 'മധുരം ജീവിതം' പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത് ◆ മഹാദേവനും രക്ഷയില്ല; ഭഗവാൻ്റെ തിരുനടയിൽ പെൺകുട്ടിയുടെ താണ്ഡവം! ◆ വൈക്കത്തഷ്ടമി: തെരുവുനായ്ക്കൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ് തുടങ്ങി ◆ മേളപ്പെരുക്കവും ആചാരപ്രദക്ഷിണങ്ങളും; വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള സന്ധ്യവേലകൾ സമാപിച്ചു ◆ പാറേൽ മർത്ത് മറിയം തീർഥാടനകേന്ദ്രം ബസിലിക്കയായി ഉയർത്തി; പ്രഖ്യാപനം നവംബർ 21-ന് ◆ മുണ്ടാർ വികസനത്തിന് പ്രത്യേക പാക്കേജ്: പദ്ധതി പ്രഖ്യാപിച്ച് മന്ത്രി മോൻസ് ജോസഫ് ◆ വൈക്കത്ത് വർധിച്ചുവരുന്ന ആത്മഹത്യകൾക്കെതിരെ ജാഗ്രത; 'മധുരം ജീവിതം' പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത് ◆ മഹാദേവനും രക്ഷയില്ല; ഭഗവാൻ്റെ തിരുനടയിൽ പെൺകുട്ടിയുടെ താണ്ഡവം! ◆ വൈക്കത്തഷ്ടമി: തെരുവുനായ്ക്കൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ് തുടങ്ങി ◆ മേളപ്പെരുക്കവും ആചാരപ്രദക്ഷിണങ്ങളും; വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള സന്ധ്യവേലകൾ സമാപിച്ചു ◆ പാറേൽ മർത്ത് മറിയം തീർഥാടനകേന്ദ്രം ബസിലിക്കയായി ഉയർത്തി; പ്രഖ്യാപനം നവംബർ 21-ന് ◆ മുണ്ടാർ വികസനത്തിന് പ്രത്യേക പാക്കേജ്: പദ്ധതി പ്രഖ്യാപിച്ച് മന്ത്രി മോൻസ് ജോസഫ് ◆
|
Loading Weather...
Follow Us:

പ്രമുഖ ജൈവ കര്‍ഷകൻ ജോസഫ് കെ.എസിന് ജവഹർ പുരസ്കാരം

പ്രമുഖ ജൈവ കര്‍ഷകൻ ജോസഫ് കെ.എസിന് ജവഹർ പുരസ്കാരം

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ അത്തിക്കയം സ്വദേശിയും പ്രമുഖ ജൈവ കര്‍ഷകനുമായ ജോസഫ് കെ.എസ് ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റിയുടെ “ജവഹർ പുരസ്‌കാർ 2026” ന് അർഹനായി. കലാ, സാംസ്കാരിക, സാമൂഹിക, കാർഷിക മേഖലകളിൽ നടത്തിയ സമഗ്ര സംഭാവനകളും സമൂഹമുഖിയായ പ്രവർത്തനങ്ങളും പരിഗണിച്ചാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. ഡ്രാഗൺ ഫ്രൂട്ട് കൃഷിയുടെ പ്രചാരണത്തിനും പുതുതലമുറ കര്‍ഷകർക്ക് നൽകിയ പരിശീലന-മാർഗനിർദേശങ്ങൾക്കും അദ്ദേഹം നടത്തിയ സജീവ ഇടപെടലുകൾ പ്രത്യേകമായി വിലയിരുത്തപ്പെട്ടു.

കഴിഞ്ഞ ഒൻപത് വർഷങ്ങളായി ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ചുവരുന്ന ജോസഫ് കെ.എസ്., ശാസ്ത്രീയ കൃഷിരീതികളും നവീന സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തി ഉയർന്ന നിലവാരത്തിലുള്ള ഉൽപ്പാദനം ഉറപ്പാക്കുന്ന കര്‍ഷകനാണ്. പ്രദേശത്തെ നിരവധി കര്‍ഷകർക്ക് കൃഷി പരിപാലന ഉപദേശങ്ങളും തൈകൾ നട്ട് ഒരുക്കിക്കൊടുക്കുന്ന സേവനങ്ങളും നൽകി വരികയാണ്. തുടക്കക്കാരായ കര്‍ഷകർക്ക് പരിശീലനവും പ്രായോഗിക പിന്തുണയും നൽകി ഡ്രാഗൺ ഫ്രൂട്ട് കൃഷിയെ ലാഭകരമായ ഒരു സംരംഭമാക്കി മാറ്റുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

വിളവെടുപ്പിന് ശേഷമുള്ള സംരക്ഷണത്തിനായി 15 ടൺ ശേഷിയുള്ള കോൾഡ് സ്റ്റോറേജ് സൗകര്യവും അദ്ദേഹം സജ്ജമാക്കിയിട്ടുണ്ട്. ഇതിലൂടെ വിപണിയിലെ വിലത്തകർച്ച ഒഴിവാക്കി കര്‍ഷകർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കാൻ സാധിക്കുന്നതായും വിലയിരുത്തപ്പെടുന്നു. മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണ രംഗത്തും സജീവമായ ജോസഫ് കെ.എസ്., “Jay Jay Naturals” എന്ന ബ്രാൻഡിന് കീഴിൽ ഡ്രാഗൺ ഫ്രൂട്ടിൽ നിന്നുള്ള ജാം, സ്ക്വാഷ് തുടങ്ങിയ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിനും തുടക്കമിട്ടിട്ടുണ്ട്. കൃഷിയെ സുസ്ഥിരവും ലാഭകരവുമായ ജീവിതമാർഗമായി സമൂഹത്തിൽ സ്ഥാപിക്കണമെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന അദ്ദേഹം കാർഷിക മേഖലയിൽ പുതുമയും ആത്മവിശ്വാസവും വളർത്തുന്ന പ്രചോദനാത്മക വ്യക്തിത്വമായി മാറിക്കൊണ്ടിരിക്കുകയാണ്.

ആധുനിക ഇന്ത്യയുടെ ശില്പിയും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുമായ ജവഹർലാൽ നെഹ്രുവിൻ്റെ 62-ാം ചരമവാർഷികത്തോടനുബന്ധിച്ച് ജവഹർലാൽ നെഹ്രു കൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന അനുസ്മരണ ചടങ്ങിലും ജവഹർ പുരസ്‌കാര സമർപ്പണ ചടങ്ങിലുമാണ് അവാർഡ് വിതരണം നടക്കുന്നത്. സാമൂഹ്യ, കലാ, സാംസ്കാരിക, ജീവകാരുണ്യ, മാധ്യമ, വിദ്യാഭ്യാസ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് 2026 മെയ് 27 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കും.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും