ജീവനാമൃതം പദ്ധതിക്ക് ജില്ലയിൽ തുടക്കമായി
തലയോലപ്പറമ്പ്: ആയ്യുര്‍വ്വേദത്തിലൂടെ ആരോഗ്യകരമായ സമൂഹത്തിലേക്ക് എന്ന സന്ദേശവുമായി ജീവനാമൃതം പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. ആരോഗ്യപൂര്‍ണ്ണമായ സമൂഹത്തെ ആയുര്‍വ്വേദത്തിലൂടെ എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയുടെ നടപ്പാക്കുന്നത് തലയോലപ്പറമ്പ് എ.ജെ. ജോണ്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മന്ത്രി അഡ്വ. മോന്‍സ് ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ കുട്ടികള്‍ക്കായി ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസുകള്‍, കൗമാരാരോഗ്യം, സ്ത്രീകളുടെ വിവിധ കാലഘട്ടങ്ങളിലെ ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ക്കുള്ള പരിഹാരം, വയോജന ആരോഗ്യ സംരക്ഷണത്തിന് ആയുര്‍വ്വേദവും യോഗയും, ഔഷധ സസ്യപ്രദര്‍ശനവും പരിപാലനവും എന്നിങ്ങനെ വിവിധ വിഭാഗങ്ങളാണ് ജീവനാമൃതം പദ്ധതിയിലുള്ളത് .പദ്ധതിയുടെ ഭാഗമായി എ.ജെ. ജോണ്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ്, ആയുര്‍വേദ എക്സ്പോ, ഔഷധ സസ്യപ്രദര്‍ശനം, ആരോഗ്യരുചിക്കൂട്ടുകള്‍, യോഗ, വിദ്യാര്‍ഥികള്‍ക്കായി വിളര്‍ച്ചാ പരിശോധന, ക്വിസ് എന്നിവ സംഘടിപ്പിക്കും.നാഗാര്‍ജ്ജുനയുമായി സഹകരിച്ച് സ്‌കൂളില്‍ ഔഷധ തോട്ട നിര്‍മാണത്തിനായി മുപ്പത് ഔഷധസസ്യങ്ങളും അവയുടെ ശാസ്ത്രീയ നാമവും ഗുണങ്ങളും ഉള്‍പ്പെടുന്ന ബോര്‍ഡുകളും ചടങ്ങിൽ സ്‌കൂളിലെ അദ്ധ്യാപികയ്ക്ക് കൈമാറി.

തലയോലപ്പറമ്പ് പഞ്ചായത്ത് ആയുഷ് ആയുര്‍വ്വേദ ഡിസ്പെന്‍സറി, ദേശീയ ആരോഗ്യ ദൗത്യം, ഭാരതീയ ചികിത്സാ വകുപ്പ് എന്നിവയുടെയും കോട്ടയം ജില്ലാ ആയുഷ് എന്‍.എച്ച്.എം. ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസര്‍മാരുടെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ആരോഗ്യപരിശോധനയും ജീവനാമൃതം ഹെല്‍ത്ത് കാര്‍ഡ് വിതരണവും നടന്നു.കെ ബിനിമോൻ എംഎൽഎ, തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് ജോസ് വേലിക്കകം, ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മ ബാബു, ആരോഗ്യ കേരളം കോട്ടയം ജില്ല പ്രോഗ്രാം മാനേജർ ഡോക്ടർസാം സാവിയോ ,
ഭാരതീയ ചികിത്സ വകുപ്പ് ഡിഎംഒ ഇൻ ചാർജ് ഡോക്ടർ ജി ഹരികുമാർ, നാഗാർജുന സെയിൽസ് ഹെഡ് കെ ശ്രീകുമാർ, മേലുകാവ് ആയുഷ് പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോക്ടർ കെ എസ്അമേഷ്, തലയോലപ്പറമ്പ് പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോക്ടർ ടിൻ്റു ജോസഫ് എന്നിവരും സ്കൂൾ അധികൃതരും ജനപ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.സാം സാവിയോ മുഖ്യപ്രഭാഷണം നടത്തി.
Comments ()