ജനപ്രതിനിധികളെ ആദരിച്ചു
വൈക്കം: സി.പി.എം വൈക്കം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച സി.പി.എം ജനപ്രതിനിധികളെ ആദരിച്ചു. വൈക്കം തെക്കേനട പി. കൃഷ്ണപിള്ള സ്മാരക മന്ദിരത്തിൽ നടന്ന പരിപാടി സി.പി.എം ഏരിയ സെക്രട്ടറി പി. ശശിധരൻ ഉദ്ഘാടനം ചെയ്തു. വൈക്കം ഏരിയയിലെ വെച്ചൂർ, തലയാഴം, ടി.വി. പുരം, ഉദയനാപുരം പഞ്ചായത്തുകളിലേയും വൈക്കം നഗരസഭയിലുമായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ - ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് അംഗങ്ങളെയും നഗരസഭ കൗൺസിലർമാരെയുമാണ് പരിപാടിയിൽ ആദരിച്ചത്. ഏരിയ കമ്മറ്റി അംഗം പി. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം അഡ്വ. കെ.കെ. രഞ്ജിത്ത്, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ, ജില്ലാ പഞ്ചായത്ത് അംഗം ആനന്ദ് ബാബു, വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അജി, തലയാഴം പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ചരാജ്, സി.പി.എം ഏരിയ കമ്മറ്റി അംഗങ്ങളായ ഇ.എൻ. സാലിമോൻ, കെ.കെ. സുമനൻ, പി.വി. പുഷ്കരൻ, കവിതാ റെജി, കെ. ദീപേഷ് എന്നിവർ സംസാരിച്ചു.