Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ
|
Loading Weather...
Follow Us:

ജനപ്രതിനിധികളെ  ആദരിച്ചു

ജനപ്രതിനിധികളെ  ആദരിച്ചു
സി.പി.എം വൈക്കം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനപ്രതിനിധികൾക്കുള്ള സ്വീകരണ സമ്മേളനം ഏരിയ സെക്രട്ടറി പി. ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: സി.പി.എം വൈക്കം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച സി.പി.എം ജനപ്രതിനിധികളെ  ആദരിച്ചു.  വൈക്കം തെക്കേനട പി. കൃഷ്ണപിള്ള  സ്മാരക മന്ദിരത്തിൽ നടന്ന പരിപാടി സി.പി.എം ഏരിയ സെക്രട്ടറി പി. ശശിധരൻ ഉദ്ഘാടനം ചെയ്തു. വൈക്കം ഏരിയയിലെ വെച്ചൂർ, തലയാഴം, ടി.വി. പുരം, ഉദയനാപുരം പഞ്ചായത്തുകളിലേയും വൈക്കം നഗരസഭയിലുമായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ - ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് അംഗങ്ങളെയും നഗരസഭ കൗൺസിലർമാരെയുമാണ് പരിപാടിയിൽ ആദരിച്ചത്. ഏരിയ കമ്മറ്റി അംഗം പി. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം അഡ്വ. കെ.കെ. രഞ്ജിത്ത്, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ, ജില്ലാ പഞ്ചായത്ത് അംഗം ആനന്ദ് ബാബു, വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അജി, തലയാഴം പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ചരാജ്, സി.പി.എം ഏരിയ കമ്മറ്റി അംഗങ്ങളായ ഇ.എൻ. സാലിമോൻ, കെ.കെ. സുമനൻ, പി.വി. പുഷ്കരൻ,  കവിതാ റെജി, കെ. ദീപേഷ് എന്നിവർ സംസാരിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും