Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് പ്രദക്ഷിണം ഭക്തി സാന്ദ്രമായി സംസ്ഥാനത്ത് വേനൽ ചൂട് ഉയരുന്നു; ഇന്ന് എട്ടു പേർക്ക് സൂര്യാതപമേറ്റു മക്കാവൂ തത്തയെ കാണാതായി 11 റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ഒറ്റ ദിവസം നടത്തി മാർ സ്ലീവാ മെഡിസിറ്റിക്ക് ചരിത്രനേട്ടം മുങ്ങിമരണങ്ങളുടെ വേദനയിൽ നിന്ന് തുടങ്ങിയ ദൗത്യം; വിരമിച്ച ശേഷവും കരുതലായി ഷാജികുമാർ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം കടുത്ത ചൂടിനെ തുടർന്ന് നാലു മാസം ചെനയുള്ള കറവ പശു ചത്തു വൈക്കത്ത് വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു ആറാട്ടുകുളം ശുചീകരിച്ചതിൽ അപാകതയെന്ന് ആരോപണം: കുളത്തിൽ വാഴ നട്ട് നാട്ടുകാർ പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം ശബരിമല ക്ഷേത്രത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്നു മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് ആക്‌ഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ 28ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് പ്രദക്ഷിണം ഭക്തി സാന്ദ്രമായി സംസ്ഥാനത്ത് വേനൽ ചൂട് ഉയരുന്നു; ഇന്ന് എട്ടു പേർക്ക് സൂര്യാതപമേറ്റു മക്കാവൂ തത്തയെ കാണാതായി 11 റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ഒറ്റ ദിവസം നടത്തി മാർ സ്ലീവാ മെഡിസിറ്റിക്ക് ചരിത്രനേട്ടം മുങ്ങിമരണങ്ങളുടെ വേദനയിൽ നിന്ന് തുടങ്ങിയ ദൗത്യം; വിരമിച്ച ശേഷവും കരുതലായി ഷാജികുമാർ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം കടുത്ത ചൂടിനെ തുടർന്ന് നാലു മാസം ചെനയുള്ള കറവ പശു ചത്തു വൈക്കത്ത് വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു ആറാട്ടുകുളം ശുചീകരിച്ചതിൽ അപാകതയെന്ന് ആരോപണം: കുളത്തിൽ വാഴ നട്ട് നാട്ടുകാർ പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം ശബരിമല ക്ഷേത്രത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്നു മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് ആക്‌ഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ 28ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

ജനുവരി 10ന് ദൃശ്യവിസ്മയം ഒരുക്കി വ്യാഴം

ജനുവരി 10ന് ദൃശ്യവിസ്മയം ഒരുക്കി വ്യാഴം
ഹമ്പിൾ ദൂരദർശിനി വഴി 2010 ൽ എടുത്ത വ്യാഴത്തിൻ്റെ ദൃശ്യം

എസ്. സതീഷ്കുമാർ

വ്യാഴം ഭൂമിക്ക് അഭിമുഖമായി വരുന്നു ജനുവരി പത്തിന്. ജ്യോതി ശാസ്ത്ര മേഖലക്കും വാനനിരീക്ഷകർക്കും കാഴ്ചവിരുന്നാവും അന്ന് മാനത്ത് ദൃശ്യമാവുക. ​സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴം ജനുവരി 10നാണ് ഭൂമിക്ക് നേർവിപരീതമായി വരുന്നത്. സൂര്യനും വ്യാഴത്തിനും മധ്യത്തിലായി ഭൂമി വരുന്ന ഈ ദിവസം, വ്യാഴം ഭൂമിക്ക് ഏറ്റവും അടുത്തായിരിക്കും. ആകാശത്ത് മുഴുവൻ സമയവും അസാധാരണമായ തിളക്കത്തോടെ വ്യാഴത്തെ കാണാനും സാധിക്കും.​ ടെലിസ്കോപ്പിലൂടെ വ്യാഴത്തിലെ വർണ്ണമേഖലകളും (Cloud bands), നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഭീമൻ കൊടുങ്കാറ്റായ ഗ്രേറ്റ് റെഡ് സ്പോട്ട്' (Great Red Spot ) ഉും വ്യാഴത്തിന്റെ വലിയ നാല് ചന്ദ്രന്മാരായ അയോ, യൂറോപ്പ, ഗാനിമീഡ്, കാലിസ്റ്റോ എന്നിവയെയും നിരീക്ഷിക്കുന്നതിന് ഏറ്റവും പറ്റിയ സമയമാകും ജനുവരി പത്ത്. മനോഹരമായ വളയങ്ങളുള്ള ശനി (Saturn) ഗ്രഹത്തെയും, രാത്രിയിലെ അത്ഭുതക്കാഴ്ചയായ ഓറിയോൺ നെബുലയെയും (Orion Nebula ) അന്ന് കാണാം.​ മാനത്തെ ഈ മനോഹരമായ ദൃശ്യവിസ്മയം ആസ്വദിക്കുന്നതിനായി ആസ്ട്രോ കേരള കോട്ടയം ചാപ്റ്റർ നാട്ടകം - പാറച്ചാൽ ബൈപാസിൽ അന്ന് പൊതുജനങ്ങൾക്കായി വാനനിരീക്ഷണത്തിന് സൗകര്യമൊരുക്കും.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും