ജപ്പാനിൽ ശക്തമായ ഭൂകമ്പം: സുനാമി മുന്നറിയിപ്പ്
ന്യൂഡൽഹി: ശക്തമായ ഭൂകമ്പത്തിന് പിന്നാലെ ജപ്പാനിൽ സുനാമി മുന്നറിയിപ്പ്. റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ജപ്പാന്‍റെ വടക്കൻ തീരത്ത് ഉണ്ടായതിനെ തുടർന്നാണ് അധികൃതർ അടിയന്തര സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ പ്രാഥമിക റിപ്പോർട്ട് പ്രകാരം 10 അടി വരെ ഉയരമുള്ള സുനാമി തിരമാലകൾ ജപ്പാന്‍റെ വടക്കുകിഴക്കൻ തീരത്ത് എത്താൻ സാധ്യതയുണ്ട്. ആവോമോറി, ഹൊക്കൈഡോ തീരങ്ങളിൽ ആണ് ഉണ്ടായത് ഭൂകമ്പം ഉണ്ടായത്.