Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

ജയശ്രീക്കായി നാടൊന്നിക്കുന്നു

ജയശ്രീക്കായി നാടൊന്നിക്കുന്നു
ജയശ്രീ

വൈക്കം: നഗരസഭ ആറാം വാർഡിൽ ചാലപ്പറമ്പ്, ഞെട്ടയിൽ അനിൽകുമാറിന്റെ ഭാര്യ ജയശ്രീ(47) രക്താർബുദത്തെ തുടർന്ന് ചികിത്സക്കായി സുമനസുകളുടെ സഹായം തേടുന്നു. തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലുള്ള  ജയശ്രീക്ക് മജ്ജ മാറ്റിവയ്ക്കൽ മാത്രമാണ് പ്രതിവിധി. 60 ലക്ഷം രൂപയാണ് ഇതിലേക്ക് ചെലവ് വരുന്നത്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഭർത്താവിൻ്റെ തുച്ഛമായ വരുമാനം കൊണ്ട് ജീവിക്കുന്ന കുടുംബത്തിന് ഈ തുക കണ്ടെത്താനാകില്ല. ജയശ്രീയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരുന്നതിന്  നഗരസഭ കൗൺസിലർമാരായ രേണുക രതീഷ്, പി.ടി. രാജേഷ്, അനൂപ്.വി എന്നിവർ രക്ഷാധികാരികളും എസ്. ഹരിദാസൻ നായർ ചെയർമാനുമായി ചികിത്സാ സഹായ നിധി രൂപീകരിച്ച് നാടൊന്നിക്കുകയാണ്. ചികിത്സാ സഹായ നിധിക്കായി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ വൈക്കം ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. Account Number: 553702010018327 IFSC: UBIN0555371

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും