Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

കെ. അജിത്തിൻ്റെ പര്യടനം വൈക്കത്ത്

കെ. അജിത്തിൻ്റെ പര്യടനം വൈക്കത്ത്
വൈക്കം ബീച്ചിന് സമീപമുള്ള ഉദയം പൂജ പാടത്ത് എൻ.ഡി.എ സ്ഥാനാർത്ഥി കെ. അജിത്ത് വോട്ടഭ്യർത്ഥിക്കുന്നു

വൈക്കം: ഓശാന ഞായർ ദിനം രാവിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ സന്ദർശനം നടത്തി എൻ.ഡി.എ സ്ഥാനാർത്ഥി കെ. അജിത്ത്. മഹാസമ്പർക്ക ദിനമായ ഇന്ന് മണ്ഡലത്തിലെ പ്രധാന വ്യക്തികളെ സന്ദർശിക്കുകയും മേഖലയിലെ ഉദയംപൂജ ഉത്സവം നടന്ന സ്ഥലങ്ങളിൽ സന്ദർശനം നടത്തുകയും ചെയ്തു. വൈകിട്ട് അഞ്ച് മണിക്ക് കുലശേഖരമംഗലം എസ്.എൻ.ഡി.പി ഹാളിൽ നടന്ന എൻ.ഡി.എ മറവൻതുരുത്ത് പഞ്ചായത്ത് കൺവെൻഷനിലും പങ്കെടുത്തു. സ്ഥാനാർത്ഥിക്കൊപ്പം ശ്യാമള എസ്. കുന്ദർ, ലേഖ കെ.കെ, ഗോപകുമാർ, അഡ്വ. അപ്പു, പി.എസ്. ഷൈമോൻ എന്നിവരും സന്നിഹിതരായിരുന്നു. കെ. അജിത്തിൻ്റെ വാഹന പര്യടനം നാളെ വെള്ളൂർ, വടകര, ബ്രഹ്മമംഗലം മേഖലകളിൽ. രാവിലെ പള്ളിപ്പടി ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന പര്യടനം എസ്.എൻ.ഡി.പി ജംഗ്ഷൻ, ഇറുമ്പയം സെൻട്രൽ, വെള്ളൂർ ജംഗ്ഷൻ, ചന്ദ്രാ മല, പമ്പ് ഹൗസ്, പയ്യപ്പള്ളി ജംഗ്ഷൻ എന്നിവിടങ്ങളിലെ പര്യടന ശേഷം വടകര മേഖലയിലെ എരട്ടാനിക്കാവ്, വടകര, തട്ടാവേലി, വരിക്കാംകുന്ന്, തട്ടുംപുറം എന്നിവിടങ്ങളിലെ പര്യടനം പൂർത്തിയാക്കി ഉച്ചക്ക് ശേഷം ബ്രഹ്മമംഗലം മേഖലയിലെ നീരപ്പാറ, അമ്മകുടം, പാറപ്പുറം, ഏനാദി, തുരുത്തുമ്മ, കുന്നേൽപറമ്പ്, വൈപ്പാടമേൽ, ചേന്നശ്ശേരിക്കവല, രാജൻ കവല, ചാവക്കാട്ട് കുഴി എന്നിവിടങ്ങളിലെ പര്യടന ശേഷം ബ്രഹ്മമംഗലത്ത് സമാപിക്കും.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും