Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം
|
Loading Weather...
Follow Us:

കാർഷിക മേഖലയിൽ പെൺകരുത്ത്

കാർഷിക മേഖലയിൽ പെൺകരുത്ത്
കിസാൻ സർവീസ് സൊസൈറ്റി കോട്ടയത്ത് നടത്തിയ പത്രസമ്മേളനം

കോട്ടയം: ഐക്യരാഷ്ട്രസഭ 2026 അന്താരാഷ്ട്ര വനിതാ കർഷക വർഷമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ വനിതാ കർഷകരുടെ സംഭാവനകൾക്ക് അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നൽകുന്നതിനും അവരെ ശക്തിപ്പെടുത്തുന്നതിനുമായി കിസാൻ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ 'മണ്ണിന്റെ മകൾ' എന്ന പേരിൽ നടത്തുന്ന വനിതാ കർഷക വർഷാചരണ പരിപാടികളെക്കുറിച്ച് വിശദീകരിക്കുന്നതിനു വേണ്ടി പത്രസമ്മേളനം നടത്തി. വനിതാ കർഷകർക്കും സംരംഭകർക്കും പഞ്ചായത്ത് മുതൽ ദേശീയതലം വരെ അംഗീകാരവും വരുമാനവും ഉറപ്പാക്കുന്ന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുക എന്നതാണ് മുഖ്യ ലക്ഷ്യം എന്ന് ഭാരവാഹികൾ വ്യക്തമാക്കി. കിസാൻ സർവീസ് സൊസൈറ്റി അകലകുന്നം യൂണിറ്റ് രൂപീകരിച്ച അകലകുന്നം അഗ്രോ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ സഹസ്ഥാപനമായ
കിച്ച് മേറ്റ് ഫുഡ് കമ്പനി 'റിവാന' എന്ന പേരിൽ വിപണിയിലിറക്കുന്ന പുതിയ ഉൽപ്പന്നങ്ങളുടെ വിപണനോ ദ്ഘാടനവും പദ്ധതി വിശദീകരണവും ഇതോടൊപ്പം നടത്തുകയുണ്ടായി. കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങളിലൂടെ സ്ത്രീകളെ സ്വയംപര്യാപ്തരാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ കിസാൻ സർവീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ജോയ് ജോസഫ് മൂക്കൻ തോട്ടത്തിൽ, സെക്രട്ടറി ബി. ജയകുമാർ, കോട്ടയം ജില്ലാ പ്രസിഡന്റ് അജിത്ത് വർമ്മ, ജില്ലാ ജനറൽ സെക്രട്ടറി ഫിലിപ്പ് ജോൺ, ഉദയനാപുരം യൂണിറ്റ് പ്രസിഡന്റ് സുരേഷ് ബാബു, കിച്ച് മേറ്റ്സ് ഫുഡ്സ് മാനേജിങ് ഡയറക്ടറും കിസാൻ സർവീസ് സൊസൈറ്റി വനിതാ വിങ്ങ് എക്സിക്യൂട്ടീവ് അംഗവുമായ സുജ ഫിലിപ്പ് എന്നിവർ പങ്കെടുത്തു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും