Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു
|
Loading Weather...
Follow Us:

കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകി ചെമ്പ് പഞ്ചായത്തിൻ്റെ ബഡ്ജറ്റ്

കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകി ചെമ്പ് പഞ്ചായത്തിൻ്റെ ബഡ്ജറ്റ്
ചെമ്പ് ഗ്രാമപഞ്ചായത്തിൻ്റെ ബഡ്ജറ്റ് വൈസ് പ്രസിഡൻ്റ് കെ.വി. ദേവി കൃഷ്ണ അവതരിപ്പിക്കുന്നു

ചെമ്പ്: ക്ഷീര - കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകി ബ്രാൻ്റഡ് അരി വിപണിയിലിറക്കാൻ ലക്ഷ്യമിട്ട് ചെമ്പ് പഞ്ചായത്തിൻ്റെ വാർഷിക ബജറ്റ്. ക്ഷീര മേഖല വികസനം ലക്ഷ്യമിട്ട് ക്ഷീരധാര പദ്ധതി, പാടശ്ശേഖര സമിതികൾക്ക് റിവോൾവിങ് ഫണ്ട് നൽകി ചെമ്പ് ഗ്രാമ പഞ്ചായത്തിൻ്റെ പേരിൽ ബ്രാൻറഡ് അരി വിപണിയിൽ എത്തിക്കുന്നതിനുള്ള പ്രാരംഭനടപടികൾ, ടൂറിസം മേഖലയുടെ അടിസ്ഥാന വികസനത്തിനുള്ള പ്രാരംഭ ജോലികൾ, സാന്ത്വന പരിചരണ പദ്ധതി- കരുതൽ, വനിതകളുടെ നൈപുണ്യ വികസനവും സ്വയംതൊഴിൽ സംരഭങ്ങൾ, വയോജനങ്ങൾക്കായുള്ള കരുതൽ- സൗഹൃദ തീരം എന്നിവയാണ് ബജറ്റിലെ പ്രധാന പദ്ധതികൾ.31,76,54,500/-രൂപയുടെ വരവും 31,76,68,500/-രൂപ ചെലവും 3,76,60,770/-രൂപ മിച്ചവും പ്രതീക്ഷിക്കുന്ന വാർഷിക ബഡ്‌ജറ്റാണ് അവതരിപ്പിച്ചത്. ഭവന പദ്ധതികൾക്ക് 5,55,00,000 രൂപയും കാർഷിക മേഖലയ്ക്ക് 23,35,666/-രൂപയും മൃഗ സംരക്ഷണം,ക്ഷീര വികസനവും-57,50,000/-രൂപയും പശ്ചാത്തല മേഖലയ്ക്ക് 1,36,00,000/-രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡൻറ് കെ.ജെ സണ്ണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സ്പെഷ്യൽ പഞ്ചായത്ത് യോഗത്തിൽ വൈസ് പ്രസിഡൻ്റ് കെ.വി. ദേവി കൃഷ്ണ യാണ് ബജറ്റ് അവതരിപ്പിച്ചത്

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും