|
Loading Weather...
Follow Us:
BREAKING

കാളിയമ്മനട ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം: ഭദ്രദീപ പ്രകാശനം നടത്തി

കാളിയമ്മനട ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം: ഭദ്രദീപ പ്രകാശനം നടത്തി
തെക്കെനട കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തില്‍ ഡിസംബര്‍ 21 ന് തുടങ്ങുന്ന ഭാഗവത സപ്താഹം മുന്നൊരുക്ക ചടങ്ങുകളുടെ ദീപപ്രകാശനം താന്ത്രികാചാരൃന്‍ ജയരാജ് നമ്പൂതിരി നിര്‍വഹിക്കുന്നു

വൈക്കം: തെക്കെനട കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തില്‍ ഡിസംബര്‍ 21 മുതല്‍ 28 വരെ നടത്തുന്ന ഭാഗവത സപ്താഹയജ്ഞത്തിന്റെ മുന്നൊരുക്ക ചടങ്ങുകളുടെ ഭദ്രദീപ പ്രകാശനം താന്ത്രികാചാരൃനും ശബരിമല മുന്‍ മേല്‍ശാന്തിയുമായ ജയരാജ് നമ്പൂതിരി നിര്‍വഹിച്ചു. പ്രസിഡന്റ് കെ. പുരുഷോത്തമന്‍, സെക്രട്ടറി വി.കെ. നടരാജന്‍ ആചാരി, വൈസ് പ്രസിഡന്റ് എസ്. ധനംജയന്‍, ജോയിന്‍ സെക്രട്ടറി  വി.ആര്‍. രാധാകൃഷ്ണന്‍, ട്രഷറര്‍ കെ. ബാബു, എം.ടി. അനില്‍കുമാര്‍, എസ്. ജയന്‍, അമ്മിണി ശശി, വി.എം. സാബു, പി.ആര്‍. രാമചന്ദ്രന്‍, മാനേജര്‍ പി.ആര്‍. രാജു, മേല്‍ശാന്തി നിബിന്‍ കുമാര്‍, എം.ആര്‍. സുനിത, സി.കെ. ഗീത എന്നിവര്‍ പങ്കെടുത്തു.