Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ ആശങ്കയേറ്റി വീണ്ടും മഴ മുന്നറിയിപ്പ് കോട്ടയം ഉൾപ്പടെ നാലു ജില്ലകളിൽ നാളെ അവധി തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് കോട്ടയം ജില്ലയിൽ റെഡ് അലർട്ട് മഴക്കെടുതി ദുരിതാശ്വാസം: അപേക്ഷിക്കേണ്ട വിധം വൈക്കത്ത് വെള്ളമിറങ്ങിത്തുടങ്ങി: കൃഷിനാശം കുറയ്ക്കാൻ പാടുപെട്ട് കർഷകർ കർഷകരുടെ കണ്ണീരായി വെള്ളപ്പൊക്കം: വൈക്കം മേഖലയിൽ ലക്ഷങ്ങളുടെ കൃഷിനാശം ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ ആശങ്കയേറ്റി വീണ്ടും മഴ മുന്നറിയിപ്പ് കോട്ടയം ഉൾപ്പടെ നാലു ജില്ലകളിൽ നാളെ അവധി തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് കോട്ടയം ജില്ലയിൽ റെഡ് അലർട്ട് മഴക്കെടുതി ദുരിതാശ്വാസം: അപേക്ഷിക്കേണ്ട വിധം വൈക്കത്ത് വെള്ളമിറങ്ങിത്തുടങ്ങി: കൃഷിനാശം കുറയ്ക്കാൻ പാടുപെട്ട് കർഷകർ കർഷകരുടെ കണ്ണീരായി വെള്ളപ്പൊക്കം: വൈക്കം മേഖലയിൽ ലക്ഷങ്ങളുടെ കൃഷിനാശം
|
Loading Weather...
Follow Us:

കാളിയമ്മനടക്ഷേത്രത്തിലെ മീനഭരണി ഉത്സവം: കുലവാഴ പുറപ്പാട് ഇന്ന്

വൈക്കം: തെക്കേനട കാളിയമ്മനട ഭദ്രകാളിക്ഷേത്രത്തിലെ മീനഭരണി മഹോത്സവം 9 മുതൽ 21 വരെ ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഉത്സവത്തിന്റെ സമാരംഭ ചടങ്ങായ കുലവാഴപുറപ്പാട് ഇന്ന് വൈകിട്ട് നടക്കും. ക്ഷേത്രത്തിന്റെ പ്രധാന ഭഗങ്ങൾ കെട്ടി അലങ്കരിക്കാനുള്ള വാഴക്കുലകളും നാളികേരക്കുലകളും അലങ്കാര സാധനങ്ങളും അലങ്കരിച്ച വാഹനത്തിൽ താലപ്പൊലിയുടെ അകമ്പടിയോടെ ക്ഷേത്രത്തിലേയ്ക്ക് എഴുന്നള്ളിക്കുന്നതാണ് കുലവാഴ പുറപ്പാട്. ഇന്ന് വൈകിട്ട് 4 ന് വൈക്കം മഹാദേവ ക്ഷേത്രത്തിൻ്റെ കിഴക്കേഗോപുര നടയിൽ നിന്നാണ് കുലവാഴപുറപ്പാട് കാളിയമ്മനട ക്ഷേത്രത്തിലേയ്ക്ക് പുറപ്പെടുന്നത്. കുലവാഴ പുറപ്പാട്‌ ക്ഷേത്രത്തിലെത്തിയ ശേഷം വൈകിട്ട് 6.30 ന് കലാമണ്ഡപത്തിൽ കലാപരിപാടികളുടെ ദീപ പ്രകാശനം നടൻ ദേവൻ നിർവ്വഹിക്കും. തുടർന്ന് തെക്ക് പുറത്ത് കളമെഴുത്തും പാട്ടും നടക്കും. 

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും