Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
|
Loading Weather...
Follow Us:

കടുത്തുരുത്തിയിൽ പോരാട്ടം കടുക്കുന്നു; പ്രചരണച്ചൂടിൽ മുന്നണികൾ

എസ്. സതീഷ്കുമാർ

കടുത്തുരുത്തിയിൽ പോരാട്ടം കടുക്കുന്നു; പ്രചരണച്ചൂടിൽ മുന്നണികൾ

കടുത്തുരുത്തി: കടുത്തുരുത്തിയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ മുന്നേറ്റ ചൂടിൽ രാഷ്ട്രീയം തിളക്കുകയാണ്. യു.ഡി.എഫ് സ്ഥാനാർത്ഥി മോൻസ് ജോസഫും എൽ.ഡി.എഫ് സ്ഥാനാർത്ഥി നിർമ്മല ജിമ്മിയും എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഇട്ടിക്കുന്നേലുമാണ് പ്രധാന മുന്നണി സ്ഥാനാർഥികൾ. കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവായ മോൻസ് ജോസഫിനെതിരെ കടുത്തുരുത്തിയിൽ വിജയം നേടാൻ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റായിരുന്ന നിർമ്മല ജിമ്മിയെ ഇറക്കിയാണ് ഇത്തവണ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് യുദ്ധം മുറുക്കിയത്. പരസ്യ പ്രചരണം തീരാൻ നാല് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കടുത്തുരുത്തിയിലെ പ്രചരണം ശക്തമാക്കിയിരിക്കുകയാണ് മുന്നണികൾ. യു.ഡി.എഫ് സ്ഥാനാർഥി മോൻസ് ജോസഫിൻ്റെ മണ്ഡല പര്യടനം പൂർത്തിയായി. വിവിധ പഞ്ചായത്തുകളിൽ സന്ദർശനം നടത്തി വോട്ട് തേടുകയാണ്. പള്ളികളിലെ പെസഹ ശുശ്രുഷകളിലും പങ്കെടുത്താണ് പ്രചാരണം. യു.ഡി.വൈ.എഫിന്റെ നേതൃത്വത്തിൽ ഓട്ടോറിക്ഷാ റാലിയും നടത്തി. വിവിധ പഞ്ചായത്തുകളിലൂടെ സഞ്ചരിച്ച് വൈകിട്ട് കടുത്തുരുത്തിയിലാണ് റാലി ഇന്നലെ സമാപിച്ചത്. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജിതു കരിമാടം, യൂത്ത് ഫ്രണ്ട് നിയോജകമ ണ്ഡലം പ്രസിഡന്റ് ജോസ്മോൻ മാളിയേക്കൽ എന്നിവർ നേതൃത്വം നൽകി.


എൽ.ഡി.എഫ് സ്ഥാനാർഥി നിർമല ജിമ്മി മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തി വോട്ട് തേടുകയാണ്. മണ്ഡലത്തിലെ വിവിധ പള്ളികളിലെ പെസഹവ്യാഴം തിരുക്കർമങ്ങളിൽ പങ്കെടുത്തായിരുന്നു പ്രചാരണ പരിപാടികൾ. പള്ളിയോട് ചേർന്നുള്ള കന്യാസ്ത്രീ മഠങ്ങളും സന്ദർശിച്ച് വോട്ട് തേടി. ഉഴവൂർ പഞ്ചായത്തിലെ മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ ഭവനത്തിലെത്തി അദ്ദേഹത്തിൻ്റെ ബന്ധുക്കളുടെ അനുഗ്രഹം വാങ്ങിയായിരുന്നു നിർമ്മല ജിമ്മിയുടെ പ്രചാരണ പരിപാടികൾ ഇന്നലെ നടന്നത്. ശാന്തിഗിരി ആശുപത്രിയിലെ ഡോക്ടർമാരെയും മറ്റു ജീവനക്കരെയും നേരിൽക്കണ്ടും വോട്ട് തേടി. പാചക വിദഗ്ദ്ധൻ പഴയിടം മോഹനൻ നമ്പൂതിരി, നടൻ ബാബു നമ്പൂതിരി, ശ്രീധരീയം ആശുപത്രി ഉടമ എസ്.പി. നമ്പൂതിരി എന്നിവരേയും സന്ദർശിച്ചു. ഉഴവൂർ വിജയന്റെ ഭവനത്തിലെത്തി ഉഴവൂർ വിജ യൻ സ്മൃതി മണ്ഡപവും സന്ദർശിച്ചായിരുന്നു എൽ.ഡി.എഫ് പ്രചരണം തുടരുന്നത്.

എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഇട്ടിക്കുന്നേൽ കുറവിലങ്ങാട്, കടപ്ലാമറ്റ പഞ്ചായത്തുകളിലാണ് ഇന്നലെ പര്യടനം നടത്തിയത്. വെള്ളാക്കൽ ജംക്‌ഷനി ബി.ജെ.പി സംസ്ഥാന സമിതി അംഗം പി.സി. രാജേഷ് പര്യടനം ഉദ്ഘാടനം ചെയ്തു. എൻ.ഡി.എ പഞ്ചായത്ത് ചെയർമാൻ സി.കെ. സന്തോഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ടി.എ. ഹരികൃഷ്ണൻ, ജില്ലാ സെക്രട്ടറി സുദീപ് നാരായണൻ കടുത്തുരുത്തി മണ്ഡലം പ്രസിഡൻ്റ് അശ്വന്ത് മാമലശേരിൽ, ജില്ല ഐ.ടി. സെൽ കൺവീനർ ആനന്ദ് പി. നായർ, തുടങ്ങിയവരും പ്രചരണ പരിപാടികളിൽ പങ്കെടുത്തു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും